ആദ്യം ആരോപണം, വിശദീകരണം രണ്ടാമത്.. നാരദൻ റിവ്യൂ!!!

കഥകൾ നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്ന പരമ്പരാഗത ശൈലികളിൽ നിന്ന് മാറി വ്യത്യസ്തമായ രീതികളിൽ നമ്മുക്ക് മുന്നിൽ ചിത്രങ്ങൾ എത്തിച്ചിട്ടുള്ള ഒരു മലയാള സംവിധായകൻ ആണ് ആഷിഖ് അബു. ഇന്നത്തെ പ്രേക്ഷകർ ഏറെ വിശ്വസിക്കുന്ന സംവിധായകരിൽ ഒരാളുമാണ് അദ്ദേഹം.ആഷിഖ് അബു ആദ്യമായി ടോവിനോ തോമസ് എന്ന യുവ താരവുമായി കൈകോർത്തപ്പോൾ നമ്മുക്ക് ലഭിച്ചത് മായാനദി എന്നൊരു ക്ലാസിക് ചിത്രമാണ്.അതിനു ശേഷം വൈറസ് എന്ന മികച്ച ചിത്രത്തിലും ഇവർ ഒന്നിച്ചു.ഇപ്പോൾ ഇവർ മൂന്നാമതും കൈകോർത്ത നാരദൻ എന്ന ചിത്രമാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.ഇന്ന് കേരളത്തിലെ തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഉണ്ണി ആർ ആണ്.ആഷിക്‌ അബു,റിമ കല്ലിങ്കൽ, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ അയാണ് ഒരുക്കിയിരിക്കുന്നത്.

ചന്ദ്രപ്രകാശ് എന്ന പേരുള്ള ചാനൽ അവതാരകൻ ആയ കഥാപാത്രത്തെയാണ് ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വലിയ ജനപ്രീതിയുള്ള വാർത്ത അവതാരകനും ടോക്ക് ഷോ അവതാരകനുമായ ചന്ദ്രപ്രകാശ് മലയാളം ന്യൂസ് ചാനലിൽ ആണ് ജോലി ചെയ്യുന്നത്.സമകാലിക ഇന്ത്യൻ ദൃശ്യ മാധ്യമങ്ങളിൽ നടക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ.ന്യൂസ് മലയാളം എന്ന ചാനലിൽ നിന്ന് രാജി വെച്ച നാരദ ന്യൂസ് എന്ന പുതിയ ന്യൂസ് ചാനലിന്റെ തലപ്പത്തു ചന്ദ്രപ്രകാശ് വരുന്നതോടെ ആണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്. തന്റെ മുൻകാല ചിത്രങ്ങളിൽ ഇന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രം നൽകുന്നതിൽ ഒരിക്കൽ കുടി ആഷിഖ് അബു എന്ന സംവിധായകൻ പൂർണമായും വിജയിച്ചു എന്ന് തന്നെ നമ്മുക്ക് പറയാം.മാധ്യമ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു സോഷ്യൽ പൊളിറ്റിക്കൽ ത്രില്ലർ എന്നോ മീഡിയ ത്രില്ലർ എന്നോ വിളിക്കാവുന്ന ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്നതിൽ ആഷിഖ് അബു നേടിയ വിജയം അഭിനന്ദിക്കപ്പെടേണ്ടതാണ്.ഈ ചിത്രത്തിന്റെ രചിച്ച ഉണ്ണി ആറിനും കൂടി അവകാശപ്പെട്ടതാണ് ആ കയ്യടി.

Naradhan cleared with U A certificate.

അത്ര മികച്ചതും വ്യത്യസ്തമാർന്ന രീതിയിലും ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലവും കഥാപാത്രങ്ങളും നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.പ്രേക്ഷകരെ രസിപ്പിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, വളരെ റിയലിസ്റ്റിക് ആയി ആത്മാവുള്ള കഥയും കഥാപാത്രങ്ങളും അവർക്കു മുന്നിൽ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട് നാരദനിലൂടെ എന്നത് എടുത്തു പറയാം.ചന്ദ്രപ്രകാശ് എന്ന കഥാപാത്രമായുള്ള ടോവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ചുരുക്കി പറഞ്ഞാൽ,ടോവിനോ തോമസ് എന്ന നടനെ ഇഷ്ട്ടപെടുന്നവർക്കും അതുപോലെ തന്നെ ആഷിഖ് അബു എന്ന സംവിധായകനിൽ നിന്ന് ഒരു ഗംഭീര സിനിമാനുഭവം പ്രതീക്ഷിച്ച സിനിമ പ്രേമികൾക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ചിത്രമാണ് നാരദൻ. .

Sreekumar R