‘പുതിയൊരു അംഗത്തെ പ്രതീക്ഷിക്കുന്നു’ 15-ാം വിവാഹ വാര്‍ഷികദിനത്തില്‍ സന്തോഷവുമായി നരേന്‍

പതിനഞ്ചാം വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷ വാര്‍ത്തയുമായി മലയാളികളുടെ പ്രിയതാരം നരേന്‍. തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് നരേന്‍ അറിയിച്ചിരിക്കുന്നത്. ‘ഞങ്ങളുടെ 15-ാം വിവാഹ വാര്‍ഷികത്തിന്റെ ഈ പ്രത്യേക ദിനത്തില്‍, ഞങ്ങളുടെ കുടുംബം ഒരു…

പതിനഞ്ചാം വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷ വാര്‍ത്തയുമായി മലയാളികളുടെ പ്രിയതാരം നരേന്‍. തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് നരേന്‍ അറിയിച്ചിരിക്കുന്നത്.

‘ഞങ്ങളുടെ 15-ാം വിവാഹ വാര്‍ഷികത്തിന്റെ ഈ പ്രത്യേക ദിനത്തില്‍, ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ലവാര്‍ത്ത നിങ്ങളുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ട്’ നരേന്‍ കുറിച്ചു. തന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും നരേന്‍ പങ്കുവച്ചിട്ടുണ്ട്. തന്മയ എന്നാണ് നരേന്റെ മൂത്ത മകളുടെ പേര്.

2007ലായിരുന്നു മഞ്ജുവുമായി നരേന്റെ വിവാഹം. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നരേന്‍ തമിഴിലും ശ്രദ്ധ പതിപ്പിച്ചു. അടുത്തിടെ ഇറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിക്രത്തിലും നരേന്‍ അഭിനയിച്ചിരുന്നു. കാര്‍ത്തി പ്രധാന വേഷത്തിലെത്തിയ കൈതി 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.