വിവാഹ ശേഷം അത്ര സുഖകരമല്ലാത്ത അവസ്ഥകളിൽ കൂടി കടന്ന് പോകേണ്ടി വന്നിട്ടുണ്ട്; അന്ന് ആശ്വാസ വാക്കുകൾ പകർന്നത് അവളാണ് !! ഭാര്യയെ പറ്റി നരേന്‍

നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതമായ നടനാണ് നരേൻ, ഒരുപിടി നല്ല സിനിമകൾ നരേൻ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇന്ന് നരേന്റെ ഭാര്യയുടെ പിറന്നാൾ ആണ്. പിറന്നാൾ ദിനത്തിൽ ഭാര്യ മഞ്ജുവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് താരം, ഭാര്യയെ പറ്റി പറഞ്ഞു കൊണ്ടാണ് താരം എത്തിയത്. നരേന്റെ വാക്കുകൾ ഇങ്ങനെ തന്റെ നല്ലപാതിക്ക് പിറന്നാള്‍ ആശംസകള്‍ , എന്റെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍. ഉയര്‍ച്ച താഴ്ചകളില്‍ എന്റെ കൂടെ നിന്നതിന് നന്ദി.

മനോഹരമായതും അത്ര മനോഹരമല്ലാത്തതുമായ അനുഭവത്തിലൂടെ വരെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച്‌ നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്.’- നരേന്‍ കുറിച്ചു. ഉയർച്ച താഴ്ചകളിൽ തനിക്കൊപ്പം നിന്നതിനു നന്ദിയും താരം പറഞ്ഞിട്ടുണ്ട്.

നിരവധി താരങ്ങൾ മഞ്ജുവിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് എത്തി. ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, സരിത ജയസൂര്യ, മുന്ന തുടങ്ങിയവരെല്ലാം മഞ്ജുവിന് പിറന്നാളാശംസ അറിയിച്ചിരുന്നു.  അവരോടെല്ലാം മഞ്ജു നന്ദിയും അറിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകയായിരുന്നു മഞ്ജു.

2005ല്‍ ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു നരേനുമായി കണ്ടുമുട്ടിയത്.  പിന്നീട് ഇവർ അടുത്ത സുഹൃത്താക്കളായി മാറുകയും, സഹൃദം പ്രണയത്തിലേക്ക് എത്തുകയും അവസാനം വിവാഹത്തിൽ അവസാനിക്കുകയും ചെയ്തു. 2007ലായിരുന്നു നരേനും മഞ്ജുവും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും തന്മയ എന്ന മകള്‍കൂടിയുണ്ട്. കഴിഞ്ഞ ദിവസമാണ് തന്മയയുടെ പിറന്നാള്‍ ആഘോഷിച്ചത്.

https://www.instagram.com/p/CCs519kJ_71/?utm_source=ig_web_button_share_sheet