മകന്റെ പേര് വെളിപ്പെടുത്തി നരേൻ!

അടുത്തിടെയാണ് നിരവധി സിനിമകളിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ നരേൻ മകൻ ജനിച്ചത്. താരം തന്നയാണ് തനിക്കും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ് പിറന്നെന്ന സന്തോഷ് വാർത്ത പങ്കുവെച്ചത്.’കുഞ്ഞിന്റെ കൈയുടെ ഫോട്ടോയ്‌ക്കൊപ്പം ഞങ്ങൾക്കൊരു…

അടുത്തിടെയാണ് നിരവധി സിനിമകളിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ നരേൻ മകൻ ജനിച്ചത്. താരം തന്നയാണ് തനിക്കും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ് പിറന്നെന്ന സന്തോഷ് വാർത്ത പങ്കുവെച്ചത്.’കുഞ്ഞിന്റെ കൈയുടെ ഫോട്ടോയ്‌ക്കൊപ്പം ഞങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ചു’വെന്നായിരുന്നു നരേൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചത്.

ഇപ്പോഴിതാ മകന് പേരിട്ടിരിക്കുന്നു എന്നറിയിക്കുകയാണ് താരം. ‘ഓംകാർ നരേൻ’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന് താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ആശംസ അറിയിച്ചെത്തിയിരിക്കുന്നത്. തങ്ങളുടെ പതിനഞ്ചാം വിവാഹ വാർഷികത്തിലാണ് താരം ഞങ്ങൾക്ക് വീണ്ടുമൊരു പുതിയ അതിഥി എത്തുന്നു എന്നുള്ള സന്തോഷ വാർത്ത ഏഴരെയും അറിയിച്ചത്.

 

മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം 2007ലായിരുന്നു നടന്നത്. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.അച്ചുവിൻറെ അമ്മ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നിട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നരേൻ മറ്റു ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അദൃശ്യം ആണ് അവസാനം നരേൻ അഭിനയിച്ച ചിത്രം.