‘ബ്രഹ്‌മാസ്ത്ര’ കുതിയ്ക്കുന്നു!!! നവരാത്രി ഓഫര്‍, ടിക്കറ്റിന് 100 രൂപ മാത്രം

നിരവധി വിവാദങ്ങളേയും ബോയ്‌ക്കോട്ട് കാമ്പയിനുകളേയും അതിജീവിച്ചാണ് ബോളിവുഡ് ചിത്രം ‘ബ്രഹ്‌മാസ്ത്ര’ തിയ്യറ്ററിലെത്തിയത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം 360 കോടി വിജയതീരത്തെത്തിയിരിക്കുകയാണ്. ‘ബ്രഹ്‌മാസ്ത്ര’ സംവിധാനം ചെയ്യുന്നത് അയാന്‍ മുഖര്‍ജി ആണ്. ചിത്രം ഇതിനകം…

നിരവധി വിവാദങ്ങളേയും ബോയ്‌ക്കോട്ട് കാമ്പയിനുകളേയും അതിജീവിച്ചാണ് ബോളിവുഡ് ചിത്രം ‘ബ്രഹ്‌മാസ്ത്ര’ തിയ്യറ്ററിലെത്തിയത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം 360 കോടി വിജയതീരത്തെത്തിയിരിക്കുകയാണ്.

‘ബ്രഹ്‌മാസ്ത്ര’ സംവിധാനം ചെയ്യുന്നത് അയാന്‍ മുഖര്‍ജി ആണ്. ചിത്രം ഇതിനകം തന്നെ ആഗോളതലത്തില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ബ്രഹ്‌മാസ്ത്ര’ടീം.

നവരാത്രി ദിന ഓഫറാണ് ടീം മുന്നോട്ടുവക്കുന്നത്. നാളെ മുതല്‍ നാല് ദിവസത്തേയ്ക്ക് ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള ഓഫറാണ് ബ്രഹ്‌മാസ്ത്ര’ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ മുതല്‍ നാല് ദിവസത്തേയ്ക്ക് ടിക്കറ്റ് ഒന്നിന് 100 രൂപ മാത്രം നല്‍കിയാല്‍ മതി.
ജിഎസ്ടി ഉള്‍പ്പെടാതെയുള്ള നിരക്കാണ് 100 രൂപയുടെത്. 29 വരെയാണ് ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭിക്കുക.

മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ ചലച്ചിത്ര ദിനവുമായി ബന്ധപ്പെട്ട് 23-ാം തിയതി ഏത് ഷോയ്ക്കും 75 രൂപ നിരക്കിലായിരുന്നു ടിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഈ ഓഫര്‍ ലഭിച്ചിരുന്നില്ല.

ബ്രഹ്‌മാസ്ത്രയുടെ വിജയാഘോഷമായിട്ടാണ് ഈ ഓഫര്‍. കൊവിഡ് മഹാമാരിക്ക് ശേഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമാണ്
ബ്രഹ്‌മാസ്ത്ര. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 225 കോടിയിലധികം നേടിക്കഴിഞ്ഞു.