ആ ഒരു സമയം ആകുമ്പോഴേക്കും എല്ലാ വഴക്കും അവസാനിപ്പിക്കും, അതാണ് നിബന്ധന!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നവീൻ അറക്കൽ. മോഡലിങ്ങിൽ കൂടി തുടങ്ങി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു താരം. മിനി സ്‌ക്രീനിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും തിളങ്ങിയ താരം ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധ ചെലുത്തുന്ന…

naveen about wife

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നവീൻ അറക്കൽ. മോഡലിങ്ങിൽ കൂടി തുടങ്ങി അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു താരം. മിനി സ്‌ക്രീനിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും തിളങ്ങിയ താരം ഫിറ്റ്നെസ്സിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ആൾ കൂടിയാണ്. ശരീര സൗന്ദര്യം നിലനിർത്താൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന നവീൻ കൂടുതലും നെഗറ്റീവ് വേഷങ്ങളിൽ ആണ് പ്രേഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്. അത് കൊണ്ട് തന്നെ വില്ലൻ പരിവേഷം ആണ് താരത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതും. അമ്മ , പ്രണയം, സീത , ബാലാമണി എന്നീ സീരിയലിലൂടെയൊക്കെയായിരുന്നു നവീൻ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ജാനിയിലെ വില്ലനായി എത്തിയപ്പോഴാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരകളിൽ മാത്രമല്ല, റിയാലിറ്റി ഷോ കളിലും താരം സജീവമാണ്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ജനപ്രീയ പരിപാടിയിലെ സജീവമായ ഒരു മത്സരാർത്ഥി കൂടിയാണ് നവീൻ.

ഇപ്പോൾ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ അതിഥിയായി എത്തിയപ്പോൾ തൻറെ കുടുംബ ജീവിതത്തെ കുറിച്ച് നവീന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്നാൽ അതിൽ പലതും ഒരു അഡ്ജസ്റ്റ്റ്മെന്റിൽ സോൾവ് ചെയ്യാറുണ്ടെന്നും താരം പറഞ്ഞു. അവൾ എന്തെങ്കിലും പറഞ്ഞാൽ അത് തെറ്റാണെങ്കിലും അതിനെ എതിർക്കാതെ നീ പറയുന്നതാണ് ശരി എന്ന രീതിൽ സമ്മതിച്ച് അങ്ങ് കൊടുത്താൽ മതി, പകുതി വഴക്കും അപ്പോൾ തന്നെ തീരും. അല്ലെങ്കിൽ വലിയ പ്രശ്നം ആകും. ആഹാരം പോലും കിട്ടിയില്ല എന്ന് വരും. അതൊഴുവാക്കാൻ ഇത് പോലെ ചില വിട്ട് വീഴ്ചകൾ ആണ് നല്ലതെന്നും നവീൻ പറഞ്ഞു.

അച്ഛൻ ആണോ അമ്മയാണോ വഴക്ക് ഉണ്ടാക്കുന്നത് എന്ന് മക്കളോട് ചോദിച്ചപ്പോൾ മകൻ പറഞ്ഞത് അച്ഛൻ എന്നും മകൾ പറഞ്ഞത് ‘അമ്മ എന്നുമാണ്. എത്ര വലിയ വഴക്ക് ആണെങ്കിലും അതിനു 12 മണി വരയെ ആയുസ് ഉണ്ടാകവോള് എന്ന് ഞങ്ങൾ നിബന്ധന വെച്ചിട്ടുണ്ട്. ആ ഒരു സമയം കഴിയുമ്പോൾ ഞങ്ങളുടെ പിണക്കവും മാറും. ഒരു വഴക്കും പിറ്റേ ദിവസത്തേക്ക് വെച്ചോണ്ട് പോകില്ല എന്നും നവീൻ പറഞ്ഞു.