ശബരി ചെയ്യാൻ ബാക്കിവെച്ചുപോയ കാര്യം പൂർത്തിയാക്കാൻ നവീൻ എത്തുന്നു!

സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ശബരീനാഥ്. ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് എല്ലാവരും. വിവിധ പരമ്ബരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് ശബരീനാഥ്. ചിരിച്ച മുഖത്തോടെയാണ് താരം മിക്കപ്പോഴും എത്താറുള്ളത്. പോസിറ്റീവ് കഥാപാത്രങ്ങളെയാണ് താരം…

സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ശബരീനാഥ്. ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് എല്ലാവരും. വിവിധ പരമ്ബരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് ശബരീനാഥ്. ചിരിച്ച മുഖത്തോടെയാണ് താരം മിക്കപ്പോഴും എത്താറുള്ളത്. പോസിറ്റീവ് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറുള്ളതും. എന്നാൽ മരിക്കുന്ന സമയത്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ശബരി അവതരിപ്പിച്ചത്. എന്നാൽ ചെയ്തുകൊണ്ടിരുന്ന വേഷം പൂർത്തിയാകും മുൻപ് താരം മരണപ്പെടുത്തായിരുന്നു.
കറുത്തമുത്ത് എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ പ്രദീപ് ചന്ദ്രൻ ആയിരുന്നു ശബരി ചെയ്തുകൊണ്ടിരുന്ന അരവിന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി എത്തിയത്. എന്നാൽ പ്രദീപ് ചന്ദ്രനും പരമ്പരയിൽ നിന്ന് പിന്മാറിയ വാർത്ത കഴിഞ്ഞ ദിവസം ആണ് പുറത്ത് വന്നത്. ഇപ്പോഴിതാ അരവിന്ദന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നവീൻ അറക്കൽ എത്തുന്നുവെന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നവീൻ തന്നെ ഈ കാര്യം വ്യക്തമാക്കി. നവീൻ പറയുന്നത്,
ശബരി എന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു. ഞങ്ങൾ തമ്മിൽ ഒരുപാട് സംസാരിക്കാറുണ്ട്. ഫിറ്റ്നെസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് അവയിൽ കൂടുതലും. ശബരി ബാക്കിവെച്ച്‌ പോയ കാര്യം ചെയ്യാൻ കഴിയുന്നതിൽ എനിക്ക് വലിയ സന്തോഷം ഉണ്ട്.  ശബരി ചെയ്ത അരവിന്ദന്റെ വേഷം അൽപ്പം നെഗറ്റീവ് ടച്ച് ഉള്ളത് കൊണ്ട് നെഗറ്റീവ് കഥാപാത്രങ്ങൾ മനോഹരമായി ചെയ്യാൻ കഴിയുന്ന നവീൻ ആ സ്ഥാനത്തേക്ക് വരുന്നതിൽ പ്രേക്ഷകർക്കും സന്തോഷമാണ് ഉള്ളത്. പരമ്പരയിൽ നവീനെ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.