ധ്യാന്‍ അന്നത് പറഞ്ഞതിനേക്കാള്‍ ചിന്തിച്ചത് ശ്രീനിവാസന്‍ അവരെ അങ്ങനെ വളര്‍ത്തി എന്നതിനെ കുറിച്ചാണ്..!!

ഒരുത്തീ സിനിമയ്ക്ക് ശേഷം നടി നവ്യ നായരുടെ അഭിമുഖങ്ങളും സിനിമയെ കുറിച്ചുള്ള വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ മുന്‍പ്് വൈറലയാ നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകളെ കുറിച്ച് നവ്യയുടെ പ്രതികരണമാണ് ഇപ്പോള്‍ പ്രേക്ഷക…

ഒരുത്തീ സിനിമയ്ക്ക് ശേഷം നടി നവ്യ നായരുടെ അഭിമുഖങ്ങളും സിനിമയെ കുറിച്ചുള്ള വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ മുന്‍പ്് വൈറലയാ നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകളെ കുറിച്ച് നവ്യയുടെ പ്രതികരണമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. ധ്യാനിന്റെ ചെറുപ്രായത്തിലെ അഭിമുഖത്തിലാണ് നവ്യയെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നു എന്നും എന്നാല്‍ വെള്ളിത്തിര സിനിമയില്‍ പൃഥ്വിരാജിന്റെ കൂടെ കണ്ടതിന് ശേഷം അത് ഇല്ലാതായെന്നും താരം അന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ഇതേ കുറിച്ച് വളരെ വ്യത്യസ്തമായൊരു മറുപടിയാണ് താരം പറഞ്ഞിരിക്കുന്നത്. ധ്യാന്‍ നിഷ്‌കളങ്കമായി സംസാരിച്ചതായി തോന്നി. അതിനേക്കാള്‍ സന്തോഷം തോന്നിയത്, ശ്രീനിവാസന്‍ അങ്കിളിന്റെയും ഭാര്യയുടെയും പാരന്റിങ്ങാണ്. ‘സ്വാതന്ത്ര്യ ബോധത്തോട് കൂടി മക്കളെ വളര്‍ത്തിയ അച്ഛനും അമ്മയും.. ഞാന്‍ എന്റെ അമ്മ ടീച്ചറായ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ പോകുമ്പോള്‍ പ്രത്യേകം എന്നോട് അമ്മ പറയാറുണ്ട്,

ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും പറയരുതെന്ന്. മിണ്ടാതിരുന്നോളം, എന്നൊക്കെ പക്ഷേ അങ്ങനെയൊന്നും ഇല്ലാതെ. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പറഞ്ഞത് വലിയ കാര്യമാണ്. നവ്യ പറഞ്ഞു…

അതേസമയം, നവ്യ നല്‍കുന്ന ഓരോ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. എല്ലാ ചോദ്യങ്ങള്‍ക്കും പതറാതെ വളരെ കൃത്യമായ മറുപടിയാണ് താരം പറയുന്നത്. ഒരു നടി എന്ന നിലയില്‍ നവ്യയുടെ കാഴ്ച്ചപ്പാടുകള്‍ക്ക് കൈയ്യടിക്കുകയാണ് പ്രേക്ഷകരും.