ദിലീപേട്ടന് അത് ചമ്മൽ ആയിരുന്നു, എന്നാൽ ചാക്കോച്ചൻ അങ്ങനെ ആയിരുന്നില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

ദിലീപേട്ടന് അത് ചമ്മൽ ആയിരുന്നു, എന്നാൽ ചാക്കോച്ചൻ അങ്ങനെ ആയിരുന്നില്ല!

navya about kalyanaraman

മലയാളികൾക്ക് ചിരിക്കാൻ പറ്റിയ ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ട് 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് കല്യാണരാമൻ. ഇന്നും ഈ സിനിമ ടിവി യിൽ വരുമ്പോൾ ചിരി അടക്കാൻ കഴിയാതെ പൊട്ടിച്ചിരിക്കുന്ന മലയാളികൾ കുറവല്ല. ദിലീപും നവ്യ നായരും കുഞ്ചാക്കോ ബോബാബും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആ വർഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇവർക്കൊപ്പം ഇന്നസെന്റും, സലിം കുമാറും ലാലു അലക്‌സും ഒക്കെ കൂടി ആയപ്പോഴേക്കും ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും  വലിയ ഹിറ്റ് ആയിരുന്നു. ഇപ്പോഴും ആളുകൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ ആണ് ചിത്രത്തിലേത്. ഇപ്പോൾ ഫ്‌ളവേഴ്‌സ്  ചാനലിൽ സംപ്രക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയപ്പോൾ ചിത്രത്തിനെ കുറിച്ച് നവ്യ നായർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

വളരെ രസകരമായാണ് കല്യാണരാമന്റെ സെറ്റിൽ ഞങ്ങൾ  എല്ലാവരും ഉണ്ടായിരുന്നത്. ചിത്രത്തിൽ  കാണുന്നത് പോലെ തന്നെ അതെ അലമ്പും തമാശകളും ആയിരുന്നു ഷൂട്ടിങ് സെറ്റിലും എല്ലാവരും തമ്മിൽ ഉണ്ടായിരുന്നത്. അതിൽ ഏറ്റവും തമാശ ആയിട്ടുള്ളത് നൃത്ത രംഗങ്ങൾ  ഷൂട്ട് ചെയ്യുന്ന സമയങ്ങൾ ആയിരുന്നു. ദിലീപേട്ടന് ഡാൻസ് ചെയ്യുന്നത് കുറച്ച് ചമ്മൽ ഉള്ള കൂട്ടത്തിൽ ആണ്. അത് കൊണ്ട് തന്നെ ഡാൻസ് മാസ്റ്റർ വരുമ്പോഴേ ദിലീപേട്ടൻ ഒളിച്ച് നിൽക്കുമായിരുന്നു. എന്നാൽ ചാക്കോച്ചൻ ആണെങ്കിലോ, പറയുന്നതിന് മുൻപ് ഡാൻസ് കളിക്കുന്ന ഒരു സാധനവും ആയിരുന്നു. ഓർത്തിരിക്കാൻ കഴിയുന്ന ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച ചിത്രം കൂടിയാണ് കല്യാണ  രാമൻ എന്നാണ് നവ്യ പറഞ്ഞിരിക്കുന്നത്.

നവ്യ ഇത് പറയുന്ന വീഡിയോ നവ്യ തന്നെ തന്റെ സോഷ്യൽ മീഡിയയിൽ ആരാധകരുമായിപങ്കുവെച്ചിട്ടുണ്ട്. പറയുന്നതിന് മുൻപേ ഡാൻസ് കളിക്കുന്ന ഒരു സാധനം എന്ന് പറഞ്ഞുകൊണ്ട് ഈ വീഡിയോ കുഞ്ചാക്കോ ബോബനും പങ്കുവെച്ചിട്ടുണ്ട്. ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം  കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

 

 

 

 

 

 

Trending

To Top