ദിലീപേട്ടനോട് എനിക്ക് ഭയങ്കര ബഹുമാനമാണ്, എന്നാൽ മഞ്ജു ചേച്ചിയോട് അങ്ങനെ അല്ല!

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് നവ്യ നായർ. നന്ദനത്തിൽ കൂടി അഭിനയത്തിലേക്ക് എത്തിയ താരം വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത് താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹശേഷം നവ്യ അഭിനയതിൽ നിന്നും മാറി നിൽക്കുകയായിരുന്നു,…

Navya about Manju

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് നവ്യ നായർ. നന്ദനത്തിൽ കൂടി അഭിനയത്തിലേക്ക് എത്തിയ താരം വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത് താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹശേഷം നവ്യ അഭിനയതിൽ നിന്നും മാറി നിൽക്കുകയായിരുന്നു, ഇപ്പോൾ കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിൽ കൂടി തിരിച്ച് വരാൻ ഒരുങ്ങുകയാണ് താരം, ചിത്രീകരണ ആവശ്യങ്ങള്‍ക്ക് വേണ്ടി കേരളത്തിലെത്തിയ നടി കൊറോണ കാരണം സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ലോക്ക് ഡൗൺ കാലത്തെ തന്റെ വിശേഷങ്ങൾ എല്ലാം താരം  പങ്കുവെക്കാറുണ്ടായിരുന്നു, സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജുവിന്റെ പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നവ്യ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,  ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടിയാണ് മഞ്ജു ചേച്ചി. മഞ്ജു ചേച്ചി വരുന്നത് വരെ ആ സ്ഥാനത്ത് ഉർവശി ചേച്ചി ആയിരുന്നു. സിബി സാര്‍, ദിലീപേട്ടന്‍, വേണു അങ്കിള്‍ തുടങ്ങിയവർ ആണ് ഞാൻ സിനിമയിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തികൾ. ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് ഇവരുടെ കാലുകൾ തൊട്ട് വന്ദിച്ചാണ്. ഇവരെക്കുറിച്ച് പറയുമ്പോള്‍ ഒരു സുഹൃത്ത് എന്ന് പോലും പറയാന്‍ കഴിയില്ല. അത്രയ്ക്ക് ബഹുമാനമാണ്. മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം മികച്ച വേഷങ്ങൾ ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചില്ല. ഒരു നടിയെന്ന നിലയിൽ തന്റെ ഏറ്റവും വലിയ വിഷമവും അതാണെന്ന് നവ്യ പറഞ്ഞു. navya-nair

വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത താരം റിയാലിറ്റി ഷോ അവതരണത്തിലൂടെ വീണ്ടും പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിൽ ആണ് താരം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും പ്രേഷകരുടെ മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നത്. തനി നാട്ടിൻ പുറത്ത് കാരിയായാണ് നവ്യ എത്തുന്നത്.വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.