ആദ്യചിത്രം ആയിട്ട് കൂടി വേലക്കാരിയുടെ വേഷം അവതരിപ്പിക്കാൻ ആ നടിക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആദ്യചിത്രം ആയിട്ട് കൂടി വേലക്കാരിയുടെ വേഷം അവതരിപ്പിക്കാൻ ആ നടിക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു!

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നവ്യ നായർ. വർഷങ്ങൾ കൊണ്ട് മലയാള സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് നവ്യ. ഇഷ്ട്ടം ആണ് ആദ്യ താരം അഭിനയിച്ച ചിത്രം എങ്കിലും ആദ്യം പുറത്തിറങ്ങിയത് നന്ദനം ആയിരുന്നു. നന്ദനത്തിലെ അഭിനയത്തിലൂടെ വളരെ പെട്ടെന്നായിരുന്നു നവ്യ ശ്രദ്ധ നേടിയത്. നവ്യയുടെ കരിയറിൽ തന്നെ വഴിത്തിരിവായ ചിത്രം ആണ് നന്ദനം. അതിനു ശേഷമുള്ള താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹശേഷം നവ്യ അഭിനയതിൽ നിന്നും മാറി നിൽക്കുകയായിരുന്നു, ഇപ്പോൾ വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിൽ കൂടി തിരിച്ച് വരാൻ ഒരുങ്ങുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ നന്ദനം സിനിമയിലെ ഒരു രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് നവ്യ നായർ. നവ്യയെ പോലെ തന്നെ നന്ദനം സുബ്ബലക്ഷ്മി അമ്മയുടെയും ആദ്യ ചിത്രം ആയിരുന്നു. ‘വേഷാമണി അമ്മാള്‍’ എന്ന കഥാപാത്രത്തെ ആയിരുന്നു സുബ്ബൂ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ സുബ്ബുവിന് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. കാരണം സ്വർണ്ണ വളയും പട്ടുസാരിയും ഒക്കെ ഉടുത്ത് സുന്ദരിയായി ഒരുങ്ങി സിനിമയിൽ അഭിനയിക്കാൻ വന്ന സുബ്ബുവിന്റെ കയ്യിലേക്ക് ആണ് വേലക്കാരിയുടെ കോസ്റ്യൂം കൊടുത്തത്.

മുല്ലപ്പൂവും പട്ടുസാരിയും ഒക്കെ അണിഞ്ഞു ഇരിക്കുന്ന സുബ്ബുവിന്റെ കയ്യിൽ ആണ് ഒരു മുണ്ടും ബ്ലൗസും കൊടുത്തിട്ട് വേലക്കാരി കഥാപാത്രം ആകാൻ പറഞ്ഞത്. സുബ്ബുവിന് അത് വലിയ ബുദ്ധിമുട്ട് ആയിരുന്നു. എങ്കിലും ആ കഥാപാത്രത്തിൽ കൂടി സുബ്ബു കയറി ക്ലിക്ക് ആയെന്നും നവ്യ പറഞ്ഞു.

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!