അവർ ഇതൊന്നും മുൻകൂട്ടി കണ്ടിട്ടല്ല എനിക്ക് വേണ്ടി ലക്ഷങ്ങൾ ചെലവാക്കിയത്!

തന്റെ വീട്ടുകാർ തനിക്ക് നൽകിയ പിന്തുണയെ കുറിച്ച് തുറന്ന് പറയുകയാണ് നവ്യ നായർ. തനിക്ക് ശാസ്ത്രീയ നൃത്തം പഠിക്കുന്നതിന് വേണ്ടി അവർ ലക്ഷങ്ങൾ ചിലവാക്കിയിട്ടുണ്ടെന്നും  എന്നാൽ അതൊന്നും ഞാൻ സിനിമയിൽ അഭിനയിച്ച് ലക്ഷങ്ങൾ കൊണ്ടുവരും…

തന്റെ വീട്ടുകാർ തനിക്ക് നൽകിയ പിന്തുണയെ കുറിച്ച് തുറന്ന് പറയുകയാണ് നവ്യ നായർ. തനിക്ക് ശാസ്ത്രീയ നൃത്തം പഠിക്കുന്നതിന് വേണ്ടി അവർ ലക്ഷങ്ങൾ ചിലവാക്കിയിട്ടുണ്ടെന്നും  എന്നാൽ അതൊന്നും ഞാൻ സിനിമയിൽ അഭിനയിച്ച് ലക്ഷങ്ങൾ കൊണ്ടുവരും എന്ന വിചാരത്തോടെ ആയിരുന്നുമില്ല എന്നാണ് നവ്യ തന്റെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞത്. നവ്യയുടെ വാക്കുകൾ ഇങ്ങനെ, എല്ലാവര്ക്കും പൊതുവെ അറിയാവുന്ന കാര്യം ആണ് ശാസ്ത്രീയ നൃത്തം പഠിക്കുന്നതിനും അതിന്റെ അരങ്ങേറ്റത്തിനും എല്ലാം ഒരുപാട് പണച്ചിലവ് ഉള്ള കാര്യം ആണെന്നും. ഇപ്പോൾ അതിനൊക്കെ കുറച്ച് പണം മതി. എന്നാൽ പണ്ട് അങ്ങനെ ആയിരുന്നില്ല. ലക്ഷങ്ങൾ വേണ്ടി വന്നിരുന്ന്. നൃത്ത പഠനവും അതിന്റെ വസ്ത്രങ്ങളും ആഭരണങ്ങളും പക്കമേളവും എല്ലാമായി ഒരുപാട് പണച്ചിലവ് ഉള്ള കാര്യം ആയിരുന്നു. എന്നെ അത് പഠിപ്പിക്കുമ്പോൾ എന്റെ വീട്ടുകാർക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഇത് ഇവളെ പഠിപ്പിച്ചാൽ ഇവൾ സിനിമയിൽ അഭിനയിച്ച് വീട്ടിലേക്ക് ലക്ഷങ്ങൾ കൊണ്ടുവരും എന്നൊന്നും അവർ ചിന്തിച്ചിട്ടേ ഇല്ല.

എന്റെ സ്വപ്നങ്ങൾക്ക് കൂടെ നിൽക്കുക എന്ന ചിന്ത മാത്രമേ അവർക്ക് അന്ന് ഉള്ളായിരുന്നു. അതിനായി അവർ ലക്ഷങ്ങൾ ചിലവാക്കിയിട്ടുണ്ട്. ഇന്നത്തെ പോലെ സിഡി ഒന്നും അന്ന് ഇല്ലായിരുന്നു. അരങ്ങേറ്റത്തിന് പക്കമേളം തന്നെ വെക്കണമായിരുന്നു. അതിനു തന്നെ നല്ല ഒരു തുക ചിലവ് വരുമായിരുന്നു. ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്ന് ഇങ്ങനെ ലക്ഷങ്ങൾ ചിലവാകുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെ ആയിരിക്കും എന്ന് ചിന്തിക്കാമല്ലോ. എന്നിലെ കലാകാരിയെ വളർത്തിയെടുത്തത് എന്റെ അച്ഛനും അമ്മയുമാണ്. അവർ എനിക്ക് തന്ന പിന്തുണ വളരെ വലുതാണ്.

അവർ എനിക്ക് നൽകിയ മാനസികവും സാമ്പത്തികവുമായ പിന്തുണയാണ് മലയാള സിനിമയിൽ ഒരു നടിയായി ഞാൻ അറിയപ്പെട്ടതിന്റെ കാരണം. അവരുടെ അധ്വാനത്തിന്റെ ഫലമാണ് ഇന്ന് എനിക്ക് ലഭിച്ച പ്രശസ്തി എന്നുമാണ് നവ്യ തന്റെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞിരിക്കുന്നത്.