Film News

കളറുമില്ല, കാണാനും കൊള്ളില്ല… എന്നിട്ടും നീ ഈ നിലയില്‍ എത്തിയല്ലോ; ഒപ്പം അഭിനയിച്ച ആ കളറുള്ള സുന്ദരിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് നവ്യാ നായര്‍

നിറവും സൗന്ദര്യവുമാണ് സിനിമയിലെ നായിക സങ്കല്‍പ്പമെന്ന് മുദ്രകുത്തപ്പെട്ട കാലത്താണ് ഈ രണ്ട് കാര്യത്തിലും തീരെ കോണ്‍ഫിഡന്‍സ് ഇല്ലാതെ നവ്യാ നായര്‍ നന്ദനം എന്ന സിനിമയിലേയ്ക്ക് എത്തപ്പെടുന്നത്. തനിക്ക് നിറമില്ലെന്നും സൗന്ദര്യമില്ലെന്നും സ്വയമേ വിശ്വസിച്ചു വന്നിരുന്ന താരത്തെ ഇക്കാര്യങ്ങള്‍ മറ്റൊരാള്‍ ചൂണ്ടിക്കാട്ടുക കൂടി ചെയ്യുന്ന അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ… ആ അവസ്ഥയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നവ്യ.

നിനക്കാണെങ്കില്‍ കളറുമില്ല നിന്നെ കാണാനും കൊള്ളില്ല… എന്നിട്ടും നീ ഈ നിലയിലൊക്കെ എത്തിയല്ലോ എന്നായിരുന്നു ഒപ്പം അഭിനയിച്ച ആ കളറുള്ള സുന്ദരിയുടെ വാക്കുകള്‍. അന്ന മനസ്സ് ചില്ലറയൊന്നുമല്ല വേദനിച്ചത്. നിറവും സൗന്ദര്യവുമൊന്നുമല്ല അഭിനയത്തിന്റെയും ഒരു നായികയുടെയും മാനദണ്ഡമെന്ന് മനസ്സിലാക്കാന്‍ വീണ്ടും സമയമെടുത്തു.

നിറമുള്ള മറ്റ് നടിമാര്‍ക്കൊപ്പം പൊതു പരിപാടികളില്‍ പങ്കെടുക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനേ വയ്യായിരുന്നത്രേ. എന്നാല്‍, ഇന്ന് അതൊക്കെ മാറിയിരിക്കുന്നു. ഏറെ മുന്നോട്ട് പോകുകയും ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും ചെയ്തിരിക്കുന്നു.. നവ്യ പറയുന്നു.

നന്ദനത്തിലെ ബാലാമണിയാണ് പലര്‍ക്കും ഇപ്പോഴും നവ്യാ നായര്‍. പ്രേക്ഷകരെ പിടിച്ചിരുത്തിയ അഭിനയമാണ് ആദ്യ ചിത്രത്തില്‍ തന്നെ താരം കാഴ്ചവെച്ചത്. ഏറെനാള്‍ തിളങ്ങി നിന്ന ശേഷം വിവാഹിതയാകുകയും പിന്നീട്
നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തിയിലൂടെ. 2010 ല്‍ വിവാഹം കഴിഞ്ഞു മുംബൈയിലേക്ക് പറന്നെങ്കിലും മിനി സ്‌ക്രീനിലൂടെയും സമൂഹ മാധ്യമത്തിലും സജീവമാണ് താരം.
കുടുംബത്തിലെ വിശേഷങ്ങളും യാത്രാ ച്ചിത്രങ്ങളുമെല്ലാം നവ്യ ആരാധകര്‍ക്ക് മുന്നില്‍ പങ്കുവയ്ക്കാറുമുണ്ട്.

സ്വന്തം വീട്ടിലേക്ക് തിരിച്ചുവരുന്ന ഫീലായിരുന്നു വീണ്ടും അഭിനയിക്കുമ്പോള്‍ തോന്നിയതെന്ന് നവ്യാ നായര്‍. വീണ്ടും വരുന്ന എന്നെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുള്ള കാര്യത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു.

എന്നാല്‍, തിയേറ്റര്‍ വിസിറ്റിനൊക്കെ പോയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. എല്ലാവരും അവരുടെ സ്നേഹം എന്നെ നേരില്‍ അറിയിച്ചിരുന്നു. അതൊക്കെ കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്. ഒരുത്തിയെന്ന ചിത്രത്തെ സിനിമാ ലോകവും പ്രേക്ഷകരും ഏറ്റെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നവ്യ പറയുന്നു. ആ തിരിച്ചു വരവിനെ ക്കുറിച്ചും ഒരുത്തിയെക്കുറിച്ചുമൊക്കെ പറഞ്ഞ് പൊതു പരിപാടികളിലും ചാനല്‍ ഷോയിലുമെല്ലാം നവ്യ പങ്കെടുത്തിരുന്നു.

Recent Posts

‘ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല, ജീവിക്കുകയാണ്’: എം എം മണി സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ!!

ഇക്കഴിഞ്ഞ ഡിസംബർ 2ന് റിലീസ് ചെയ്ത തരുൺ മൂർത്തി ചിത്രമാണ് സൗദി വെള്ളക്ക.തരുൺ മൂർത്തിയുടെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക'യാണ്…

12 mins ago

‘മഞ്ജുപിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്’: നടി

അമലപോള്‍ പ്രധാന വേഷത്തിലെത്തിയ ടീച്ചര്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് മഞ്ജു പിള്ള. ടീച്ചര്‍ എന്ന സിനിമയിലെ…

1 hour ago

‘സിക്സ് പാക്ക് ലുക്കി’ല്‍ സൂര്യ!!! ‘സൂര്യ 42’ വിനായി വന്‍ മേക്കോവറില്‍ താരം

'സൂര്യ 42' വിനായി സൂര്യ വന്‍ മേക്കോവറിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'സൂര്യ 42'.…

10 hours ago