Home Film News ഒരാള്‍ക്ക് ഫ്രീഡവും സ്‌പേസും കൊടുക്കുമ്പോഴാണ് നമ്മളെ അവര്‍ക്ക് ബഹുമാനം തോന്നുന്നത് നവ്യ നായര്‍ !!

ഒരാള്‍ക്ക് ഫ്രീഡവും സ്‌പേസും കൊടുക്കുമ്പോഴാണ് നമ്മളെ അവര്‍ക്ക് ബഹുമാനം തോന്നുന്നത് നവ്യ നായര്‍ !!

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ താരം ഒരുത്തി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഈ സിനിമയുടെ ഭാഗമായി നടന്ന അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. സ്വാകാര്യ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഇതിൽ ശ്രദ്ധയം.

വിവാഹം എന്ന് പറയുന്ന കാര്യം അല്ല, കെട്ടിയിടൽ അല്ല. അല്ലേൽ പ്രണയം എന്ന് പറയുന്നത്. അവർ രണ്ടു പേരും രണ്ട് വ്യക്തിത്വങ്ങൾ അല്ല. പ്രണയം എന്ന് പറയുന്നത് ഒരു സ്വാതന്ദ്ര്യയമാണ്. അത് നമ്മൾ ഒരാൾക്ക് കൊടുക്കുമ്പോൾ ആണ് നമ്മളോട് അവർക്ക് ബഹുമാനം തോന്നുന്നത്. മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുമ്പോൾ ഒരാളെ ചിരിക്കാൻ അസനുവദിക്കുമ്പോൾ വളരാൻ അനുവദിക്കുമ്പോൾ ആണ് ആ ബഹുമാനം ഉണ്ടാകുന്നത്. പുരുഷനായാലും സ്ത്രീ ആയാലും മുൻപിൽ ഇരിക്കുന്ന ആളിനെ കേൾക്കാൻ തയാറാകണം, അയാളുടെ ഇഷ്ടങ്ങൾ മനസിലാകുന്ന ആളാകണം. അന്യൂന്യം വളരുന്നതാകണം പ്രണയവും വിവാഹവും എല്ലാം മെന്നാണ് താരം പറയുന്നത്.

Exit mobile version