വിവാഹശേഷം ബോധപൂർവം എടുത്ത തീരുമാനം ആയിരുന്നു അത്!

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക്…

Navya Nair about her movie

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം  കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. അഭിനയത്തിന് ഇടവേള എടുത്ത സമയത്ത് പോലും തൻറെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം എത്തിയിട്ടുണ്ട്.

വിവാഹശേഷം നവ്യ തിരികെയെത്തിയ ചിത്രം ആയിരുന്നു സീൻ ഒന്ന് നമ്മുടെ വീട്. ഈ ചിത്രത്തെ കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവാഹ  ശേഷം കേട്ട കഥയിൽ ഞാൻ ചെയ്യണം എന്ന് ഒരു പാട് ആഗ്രഹിച്ച ചിത്രം ആയിരുന്നു സീൻ ഒന്ന് നമ്മുടെ വീട്. വിവാഹശേഷം സിനിമയിലേക്ക് വന്നതും ആ ചിത്രത്തിൽ കൂടി ആയിരുന്നു. എന്നാൽ എന്ത് കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല, ആ ചിത്രം തിയേറ്ററിൽ വേണ്ടത്ര വിജയം കൈവരിച്ചില്ല. അത് വിജയിക്കാതെ പോയതിന്റെ കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂർവമായ തീരുമാനം തന്നെയായിരുന്നുവെന്നുമായിരുന്നു നവ്യ പറഞ്ഞത്. വന്‍പ്രതീക്ഷയോടെയായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. ഭാഗ്യദോഷം കൊണ്ട് ആ സിനിമ വേണ്ട രീതിയിൽ വിജയിച്ചില്ല. എന്നാൽ ആ സിനിമയിൽ അഭിനയിച്ചത് ബുദ്ധിമോശം ആയിരുന്നുവെന്ന് എനിക്ക് ഇപ്പോഴും തോന്നിയിട്ടുമില്ല. നവ്യ പറഞ്ഞു.