നവ്യ വീണ്ടും അമ്മയാകാൻ പോകുന്നുവോ, ഒടുവിൽ താരം തന്നെ അത് വെളിപ്പെടുത്തി!

നന്ദനത്തിലെ ബാലാമണിയായി പ്രേഷകമാനസിൽ കയറിക്കൂടിയ താരം  വളരെ പെട്ടെന്നായിരുന്നു മലയാള സിനിമയിൽ ശ്രദ്ധ നേടിയത്. നിരവധി ചിത്രങ്ങൾ ആണ് താരം ചെയ്തത്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹശേഷം നവ്യ അഭിനയതിൽ നിന്നും…

Navya Nair about her pregnancy

നന്ദനത്തിലെ ബാലാമണിയായി പ്രേഷകമാനസിൽ കയറിക്കൂടിയ താരം  വളരെ പെട്ടെന്നായിരുന്നു മലയാള സിനിമയിൽ ശ്രദ്ധ നേടിയത്. നിരവധി ചിത്രങ്ങൾ ആണ് താരം ചെയ്തത്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹശേഷം നവ്യ അഭിനയതിൽ നിന്നും മാറി നിൽക്കുകയായിരുന്നു, ഇപ്പോൾ കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിൽ കൂടി തിരിച്ച് വരാൻ ഒരുങ്ങുകയാണ് താരം, ചിത്രീകരണ ആവശ്യങ്ങള്‍ക്ക് വേണ്ടി കേരളത്തിലെത്തിയ നടി കൊറോണ കാരണം സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ലോക്ക് ഡൗൺ കാലത്തെ തന്റെ വിശേഷങ്ങൾ എല്ലാം താരം  പങ്കുവെക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ താരം തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരുന്നു. വളരെപെട്ടെന്നാണ് ഈ ചിത്രം ആരാധക ശ്രദ്ധ നേടിയത്. മേക്കപ്പ് ഒന്നും ഇല്ലാതെയുള്ള താരത്തിന്റെ ചിത്രത്തിന് നിരവധി കമെന്റുകൾ ആണ് ലഭിച്ചത്. നവ്യ ഈ ചിത്രം പങ്കുവച്ചപ്പോൾ മുതൽ ഉയർന്നു വന്ന ചോദ്യം ആണ് താരം ഗർഭിണിയാണോ എന്ന്. നിങ്ങള്‍ രണ്ട് പേരാണോ? നവ്യ ശരിക്കും ഗര്‍ഭിണിയാണോ? തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് താഴെ ലഭിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു താരം ചിത്രം പങ്കുവെച്ചത്. ഗർഭിണിയാണോ എന്ന തരത്തിലെ കമന്റുകൾ ഉയർന്നു വന്നതോടുകൂടി താരം ഗർഭിണിയാണെന്ന തരത്തിലെ വാർത്തകൾ പല ഓൺലൈൻ മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ നവ്യ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഗർഭിണിയാണോ എന്ന കമെന്റിനു മറുപടിയായാണ് നവ്യ സത്യാവസ്ഥ പറഞ്ഞത്. ഇന്നലെ മുതൽ ഫോൺ കോളുകൾ കൊണ്ട് ബഹളം ആണെന്നും ഞാൻ ഗർഭിണിയല്ല എന്ന് അവരോടൊക്കെ പറഞ്ഞു മടുത്തുമെന്നുമാണ് താരം പറഞ്ഞത്. എന്റെ ഗർഭം ഇങ്ങനെ അല്ല എന്നും താരം രസകരമായി പറഞ്ഞിട്ടുണ്ട്. ഇതോടെ ആരാധകരുടെ സംശയം അവസാനിപ്പിച്ചിരിക്കുകയാണ് നവ്യ.

Navya Nair
Navya Nair