‘ദേഷ്യം വരുന്നോണ്ടോ’യെന്ന് അമ്പിളിചേട്ടനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി കേട്ട് അമ്പരന്ന് നവ്യ നായര്‍

ഒരിടവേളയ്ക്കു ശേഷം നവ്യ നായര്‍ തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ’. യഥാര്‍ത്ഥ ജീവിതയുമായി ബന്ധപ്പെടുത്തുന്നതാണ് വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം. ഇപ്പോഴിതാ നന്ദനത്തിലെ ബാലാമണിയില്‍നിന്ന് ഒരുത്തീയിലെ രാധാമണിയിലേക്കുള്ള മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ്…

navya-nair-about-jagathy

ഒരിടവേളയ്ക്കു ശേഷം നവ്യ നായര്‍ തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ’. യഥാര്‍ത്ഥ ജീവിതയുമായി ബന്ധപ്പെടുത്തുന്നതാണ് വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം. ഇപ്പോഴിതാ നന്ദനത്തിലെ ബാലാമണിയില്‍നിന്ന് ഒരുത്തീയിലെ രാധാമണിയിലേക്കുള്ള മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നവ്യ. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

നവ്യയുടെ വാക്കുകള്‍

ബാലാമണിയെപ്പോലെ പ്രേക്ഷകര്‍ക്ക് എളുപ്പം ചേര്‍ന്നുനില്‍ക്കാനും സ്‌നേഹിക്കാനും കഴിയുന്ന കഥാപാത്രമാണ് രാധാമണിയും. നന്ദനത്തിലെ ബാലാമണി പ്രയാസങ്ങളെ ചേര്‍ത്തുവെച്ച് ഈശ്വരനോട് പരാതിപറയുന്നുണ്ടെങ്കില്‍, ദൈവത്തെ വിളിക്കാന്‍പോലും സമയംകിട്ടാതെ, തിരക്കിട്ട ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പാടുപെടുന്നവളാണ് രാധാമണി. തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് അന്ന് നന്ദനത്തില്‍ അഭിനയിക്കാനെത്തിയത്. ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ത്തന്നെ നല്ല ടൈമിങ്ങുള്ള കുട്ടിയാണെന്നു പറഞ്ഞ് അമ്പിളിച്ചേട്ടന്‍(ജഗതി) അഭിനന്ദിച്ചതുള്‍പ്പെടെ ചിത്രീകരണവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരുപാടോര്‍മകള്‍ ഇന്നും മനസ്സിലുണ്ട്. രാവിലെമുതല്‍ മേക്കപ്പിട്ട് വിഗ്ഗുമെല്ലാം വെച്ച് ഷോട്ടിനായി കാത്തിരുന്ന അമ്പിളിച്ചേട്ടന്‍, ഉച്ചകഴിഞ്ഞിട്ടും ഷൂട്ടിങ് തുടങ്ങാതായപ്പോള്‍, ‘ദേഷ്യം വരുന്നോണ്ടോ’യെന്ന് ഞാന്‍ ചോദിച്ചു. ‘മൂന്നുദിവസത്തെ ഡേറ്റാണ് ഞാന്‍ കൊടുത്തത്’ അതവര്‍ക്ക് എങ്ങനെവേണമെങ്കിലും ഉപയോഗിക്കാം. അത്രയും ദിവസം ഇവിടെ ഇരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്, ഷൂട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. ഡേറ്റ്കഴിഞ്ഞാല്‍ എനിക്കുപോകാം. ക്ഷമയോടെ കാത്തിരിക്കുക എന്നത് ഈ ജോലിയുടെ ഭാഗമാണ്.’ പ്രൊഫഷണലായ ഒരു നടനില്‍നിന്നുമാത്രം ലഭിക്കുന്ന ഉത്തരമായിരുന്നു അത്. ഇങ്ങനെ, നന്ദനം നല്‍കിയ പാഠങ്ങള്‍ ഒരുപാടുണ്ട്.