നയന്‍താര സൂപ്പര്‍ നടിയായത് താന്‍ വേണ്ടെന്ന് വെച്ച രണ്ട് തമിഴ് ചിത്രങ്ങള്‍ കാരണം…; വെളിപ്പെടുത്തലുമായി നവ്യാ നായര്‍

സോഷ്യല്‍ മീഡിയ ഉപയോഗം ശക്തമായതോടെ കഴിഞ്ഞ കാല അനുഭവങ്ങള്‍ വെളിപ്പെടുത്തുക എന്നത് ഇപ്പോള്‍ സെലിബ്രേറ്റികള്‍ക്ക് പ്രത്യേകിച്ച് സിനിമാ താരങ്ങള്‍ക്കിടയില്‍ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകളും ദുരനുഭവങ്ങളാണ് വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ നടിമാരും നടന്മാരും ഒരുപോലെയാണ്. നടിമാര്‍ ശാരീരിക അതിക്രമം ഉള്‍പ്പെടെ വെളിപ്പെടുത്തുമെന്ന് മാത്രം.

നടന്മാരില്‍ ഏറെയും അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെയാകും വെളിപ്പെടുത്തുക. സിനിമ ഇല്ലെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാക്കുന്നവരും ഉണ്ട്.

എന്തായാലും ഇക്കുറി നടി നവ്യാ നായരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ സൗന്ദര്യത്തെ കുറിച്ച് സ്വയം ആകുലപ്പെട്ടിരുന്നതായി താരം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇതിനും ഏറെ മുന്‍പ് കലോത്സവ വേദിയില്‍ അന്നത്തെ സീരിയല്‍ താരമായിരുന്ന അമ്പിളി ദേവി തന്റെ അവസരം തട്ടിയെടുത്തതായി ആരോപിച്ച് പൊട്ടിക്കരയുന്ന നവ്യയേയും പ്രേക്ഷകര്‍ക്ക് അറിയാം.

ഇപ്പോഴിതാ നയന്‍താര സൂപ്പര്‍ നടിയായതിന് പിന്നില്‍ താനാണെന്നും താന്‍ വേണ്ടെന്നു വെച്ച ആ രണ്ട് തിമിഴ് സിനിമകളാണ് നയന്‍താരയെ വലിയ നടിയാക്കി മാറ്റിയതെന്നുമാണ് നവ്യ പറഞ്ഞിരിക്കുന്നത്. 2005 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ശരത്കുമാര്‍ ഇരട്ട വേഷത്തില്‍ എത്തിയ അയ്യ എന്ന ചിത്രമായിരുന്നു അത്. ചിത്രത്തില്‍ നയന്‍താരയും നെപ്പോളിയനുമായിരുന്നു മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

നയന്‍ താരയുടെ തമിഴ് അരങ്ങേറ്റ ചിത്രമായിരുന്നു അയ്യ. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഒരു വാര്‍ത്തൈ എന്ന പാട്ടും വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ ആദ്യം വന്ന് നവ്യാ നായര്‍ക്കായിരുന്നതത്രേ. എന്നാല്‍ അക്കാലത്ത് താന്‍ കൂടുതല്‍ മലയാള സിനിമകളായിരുന്നു ചെയ്തിരുന്നതെന്നും അതിനാല്‍ വേണ്ടെന്ന് പറയുകയായിരുന്നു എന്നും നവ്യാ നായര്‍ പറയുന്നു. രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലും തന്നെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്നും എന്നാല്‍ നിരസിക്കുകയായിരുന്നു എന്നും നവ്യ കൂട്ടിച്ചേര്‍ക്കുന്നു.

Previous article‘ഇപ്പോള്‍ സെറ്റില്‍ ചെല്ലുമ്പോള്‍ പറയും കാരവന്‍ കിടപ്പുണ്ട്, അവിടെയിരിക്കാമെന്ന്’ ഇന്ദ്രന്‍സ്
Next articleഓടുന്ന ട്രെയിനിന്റെ പടിയില്‍ നിന്നും അഭ്യാസം കാണിച്ച വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം