വിനായകൻ വിഷയത്തിൽ മാപ്പു പറഞ്ഞു നവ്യ നായർ !!

ഒരുത്തി സിനിമയുടെ പ്രസ്സ് മീറ്റിനിടയിൽ നടൻ വിനായകന്റെ വെളിപ്പെടുത്തലിൽ തന്റെ നിലപാട് അറിയിച്ച് നടി നവ്യ നായർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിന് മാപ്പ് അപേക്ഷിച്ചിരിക്കുകയാണ് താരം, അന്ന് നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന…

ഒരുത്തി സിനിമയുടെ പ്രസ്സ് മീറ്റിനിടയിൽ നടൻ വിനായകന്റെ വെളിപ്പെടുത്തലിൽ തന്റെ നിലപാട് അറിയിച്ച് നടി നവ്യ നായർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിന് മാപ്പ് അപേക്ഷിച്ചിരിക്കുകയാണ് താരം, അന്ന് നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന സഹപ്രവത്തകക്കാണ് മോശം അനുഭവം നേരിടേണ്ടി വന്നത്, അന്ന് നിങ്ങൾക്കും പ്രതികരിക്കാമായിരുന്നു. ഓരോ മനുഷ്യർക്കും ഓരോ രീതിയിലും ആയിരുന്നു പ്രതികരണ ശേഷി, നിങ്ങൾ പറയുന്നത് പോലെ പ്രതികരിക്കാൻ എനിക്ക് ആ സമയത്ത് എനിക്ക് സാധിച്ചില്ല.

അദ്ദേഹത്തിന്റെ പ്രതികരണം എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി, മൈക്ക് ഇടക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മേടിക്കാനും ഞാൻ ശ്രമിച്ചിരുന്നു എനിക്ക് അത്രക്കൊക്കെ ഉള്ള പ്രതികരണ ശേഷിയെ ഉണ്ടായിരുന്നുള്ളൂ, അന്ന് നടന്ന സംഭവത്തിൽ ഞാൻ ക്ഷമ ചോദിച്ചാൽ മതിയെങ്കിൽ ഞാൻ പൂർണ്ണ മനസോടെ ക്ഷമ ചോദിക്കുന്നു. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശം ആണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണ്, എന്നുമാണ് നവ്യ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.