കോളേജ് പിള്ളേർക്കൊപ്പം കിടിലൻ ഡാൻസുമായി നടി നവ്യ നായർ !!

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ…

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇപ്പോൾ താരം ഒരുത്തി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഈ ചിത്രം ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമക്ക് പുറമെ സോഷ്യൽ ലോകത്തും സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്ക് വെക്കാറുള്ളത് പതിവാണ്.

ഇപ്പോൾ കോളേജ് പിള്ളേർക്കൊപ്പം ഡാൻസ് കളിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. St Alberts കോളേജിൽ എത്തിയ താരം കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ചുവട് വെക്കുക ആയിരുന്നു. താരം തന്നെ അഭിനയിച്ച ചതിക്കാത്ത ചന്ദു എന്ന ചിത്രത്തിലെ സലിം കുമാറിന്റെ സ്റ്റെപ് ആണ് താരം അനുകരിച്ചിരിക്കുന്നത്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.