വീണ്ടും അമ്മയാകാൻ ഒരുങ്ങി നവ്യാ നായർ, താരത്തിന്റെ പുത്തൻ ചിത്രത്തിന് താഴെ കമെന്റുമായി ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

വീണ്ടും അമ്മയാകാൻ ഒരുങ്ങി നവ്യാ നായർ, താരത്തിന്റെ പുത്തൻ ചിത്രത്തിന് താഴെ കമെന്റുമായി ആരാധകർ

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് നവ്യ നായർ. നന്ദനത്തിൽ കൂടി അഭിനയത്തിലേക്ക് എത്തിയ താരം വളരെ പെട്ടെന്നായിരുന്നു ശ്രദ്ധ നേടിയത് താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹശേഷം നവ്യ അഭിനയതിൽ നിന്നും മാറി നിൽക്കുകയായിരുന്നു, ഇപ്പോൾ കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം ഒരുത്തി എന്ന സിനിമയിൽ കൂടി തിരിച്ച് വരാൻ ഒരുങ്ങുകയാണ് താരം, ചിത്രീകരണ ആവശ്യങ്ങള്‍ക്ക് വേണ്ടി കേരളത്തിലെത്തിയ നടി കൊറോണ കാരണം സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ലോക്ക് ഡൗൺ കാലത്തെ തന്റെ വിശേഷങ്ങൾ എല്ലാം താരം  പങ്കുവെക്കാറുണ്ടായിരുന്നു

താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ  പെട്ടെന്നാണ് ശ്രദ്ധ നേടുന്നത് ഇപ്പോഴിതാ പുതിയൊരു സെല്‍ഫി ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. മഞ്ഞ നിറമുള്ള ചുരിദാറ് ധരിച്ച്‌ നില്‍ക്കുന്ന നവ്യ കുളി കഴിഞ്ഞ് വന്ന ഈറന്‍ മുടിയുമായി കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും എടുത്തതായിരുന്നു ഈ ചിത്രം. ‘അവള്‍ക്ക് ഭ്രാന്താണ്, പക്ഷേ അവളൊരു അത്ഭുതമാണ്. അവളുടെ തീയില്‍ ഒരു നുണയും ഉണ്ടാവില്ല’ എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ നവ്യ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. ഫോട്ടോ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നടി ആന്‍ അഗസ്റ്റിന്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

മേക്കപ്പ് ഒന്നുമില്ലാതെ നില്‍ക്കുന്നതിനാല്‍ അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ഒരു ആരാധകന്റെ അഭിപ്രായം. മാത്രമല്ല അതില്‍ ശ്രദ്ധേയം നവ്യ നായര്‍ ഗര്‍ഭിണിയാണോ എന്നുള്ള ചോദ്യങ്ങളാണ്. നിങ്ങള്‍ രണ്ട് പേരാണോ? നവ്യ ശരിക്കും ഗര്‍ഭിണിയാണോ? തുടങ്ങി നിരവധി പേരാണ് നടിയോട് ഇക്കാര്യം ചോദിക്കുന്നത്. പുതിയ ചിത്രം കണ്ടപ്പോള്‍ അങ്ങനെ ഒരു സംശയം തോന്നുന്നുണ്ടെന്നാണ് ആരാധകര്‍ സൂചിപ്പിക്കുന്നത്

Trending

To Top