12 വർഷത്തിന് ശേഷം മണവാട്ടിയായി നവ്യ ; സന്തോഷം പങ്കുവെച്ച് താരം

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. കലോത്സവ വേദികളിലൂടെയാണ് നവ്യ അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടുകയായിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്ക് ഒപ്പമെല്ലാം താരം അഭിനയിച്ചു.…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. കലോത്സവ വേദികളിലൂടെയാണ് നവ്യ അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടുകയായിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്ക് ഒപ്പമെല്ലാം താരം അഭിനയിച്ചു. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ട് നിന്ന താരം വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അഭിനയിച്ച താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇന്നിപ്പോൾ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. സെറ്റ് സാരിയിൽ മണവാട്ടിയെ പോലെയാണ് താരം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. നീണ്ട 12 വർഷത്തിന് ശേഷം മണവാട്ടിയാകാൻ സഹിച്ചതിൽ സന്തോഷം എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. ഒട്ടേറെ ഗ്രൂപ്പുകളിലേക്കും പേജുകളിലേക്കും ചിത്രം ഷെയർ ചെയ്യപ്പെട്ടു കഴിഞ്ഞു.