പുതിയ വിശേഷം പങ്കുവെച്ച് നവ്യ നായർ, ആശംസകളുമായി ആരാധകരും!

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക്…

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് താരം  കേരളത്തിലേക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. അഭിനയത്തിന് ഇടവേള എടുത്ത സമയത്ത് പോലും തൻറെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം എത്തിയിട്ടുണ്ട്.

സൂര്യ ടിവി യിൽ സംപ്രേക്ഷണം ചെയ്ത ഒരു കോമഡി പരുപാടിയിൽ അവതാരികയായാണ് താരം തിരിച്ച് വരവ് നടത്തിയത്. അതിനു ശേഷം പൊതു വേദികളിൽ എല്ലാം സജീവമായിരുന്ന താരം ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിൽ കൂടി വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ എല്ലാം പൂർത്തിയായിരിക്കുകയാണ്. നവ്യ നായർ കേന്ദ്ര കഥാപാത്രമായി യെത്തുന്ന ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുന്നതായിരിക്കും. ഇപ്പോഴിതാ മറ്റൊരു സന്തോഷവാർത്തയാണ് താരത്തിന്റേതായി പുറത്ത് വരുന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും കന്നഡയിലേക്ക് തിരിച്ച് പോകുകയാണ് നവ്യ. നവ്യയുടെ പുതിയ കന്നഡ ചിത്രം വരുന്നു.

മലയാളത്തിൽ സൂപ്പർഹിറ്റ് ആയ ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിന്റെ കന്നഡ പതിപ്പിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിന്റെ കന്നഡ പതിപ്പിൽ നവ്യ നായർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ തണ്ടിന്റെ ബാനറിൽ ആണ് ചിത്രം കന്നഡ പതിപ്പിലും ഒരുങ്ങുന്നത്. പി. വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശാ ശരത്ത് തന്നെയാണ് കന്നഡ പതിപ്പിലും ഗീത പ്രഭാകർ ആയി വരുന്നത്. സിദ്ധിഖിന്റെ കഥാപാത്രത്തെ പ്രഭു ആണ് അവതരിപ്പിക്കുന്നത്.