നീണ്ട ഇടവേളക്ക് ശേഷം സൂര്യ ഫെസ്റ്റിവലിൽ ഭരതനാട്യം അവതരിപ്പിച്ച് നവ്യ നായർ

സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് നവ്യനായർ. ദിലീപിന്റെ നായികയായി നായികയായിട്ടാണ് അരങ്ങേറ്റം കുറിച്ച്ത്. നൃത്തമായിരുന്നു നവ്യനായരെ മലയാള സിനിമയിലേക്ക് എത്തിച്ചത്.വിവാഹശേഷം സിനിമയിൽ നിന്ന് കുറച്ച്കാലം വിട്ടു നിന്നെങ്കിലും നവ്യ നായർ നൃത്തവേദികളിൽ സജീവമായിരുന്നു. വി കെ പ്രകാശിൻറെ ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

നവ്യ നായർ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നവ്യ നായർ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രശസ്തമായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലേക്ക് 6 വർഷത്തിന് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് താരം. സൂര്യ ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിച്ചതിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

സൂര്യ ഫെസ്റ്റിവലിൽ നവ്യ ഭരതനാട്യമാണ് അവതരിപ്പിച്ചത്. നേരത്തെ 2016ൽ ആണ് നവ്യ സൂര്യ ഫെസ്റ്റിവലിൽ അവസാനമായിമായി പങ്കെടുത്തത്. നവ്യയുടെ ഭരതനാട്യം സൂര്യ ഫെസ്റ്റിവലിന്റെ ഒൻപതാം ദിവസമായ ഇന്നലെയാണ് ആണ് നടന്നത്.ഇക്കഴിഞ്ഞ വിജയദശമി ദിനത്തിൽ നവ്യ നായർ തന്റെ നൃത്തവിദ്യാലയം ആരംഭിച്ചിരുന്നു.മാതംഗി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് ഫൗണ്ടേഷൻ എന്നായിരുന്നു നൃത്തവിദ്യാലയത്തിന്റെ പേര്. മാതംഗിയിൽ ഭരതനാട്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും നവ്യനായർ അറിയിച്ചിരുന്നു.

Aiswarya Aishu