അച്ഛന്റെ ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു – നവ്യ

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വിവാഹത്തോടെ…

NAvya-nAIr

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് കേരളത്തിലേക്ക് എത്താറുണ്ട്. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് നവ്യ, ഒരുത്തി ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് വീണ്ടും എത്തുന്നത്.

മഞ്ജു വാര്യരാണ് തിരിച്ചുവരവില്‍ തനിക്ക് പ്രചോദനമേകിയതെന്നായിരുന്നു താരം പറഞ്ഞത്. അച്ഛനെക്കുറിച്ച്‌ പറഞ്ഞ് വികാരധീനനയാവുന്ന വീഡിയോ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ജെബി ജെംഗ്ക്ഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്ന സമയത്ത വീഡിയോയു മായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ചെറുപ്പകാലത്തുണ്ടായിരുന്ന ആഗ്രഹങ്ങളില്‍ അച്ഛന് സാധിക്കാന്‍ കഴിയാതെ പോയത് എന്തെങ്കിലുമുണ്ടെങ്കില്‍ പറയണം എന്നായിരുന്നു നവ്യയോട് അച്ഛന്‍ ചോദിച്ചത്. അച്ഛനെ സ്ക്രീനില്‍ കണ്ടതും താരം കരയുകയായിരുന്നു. അച്ഛനെക്കുറിച്ച്‌ എന്ത് പറ‍ഞ്ഞാലും കരയുമെന്നും നവ്യ പറഞ്ഞിരുന്നു. അച്ഛന്‍റെ ചോദ്യത്തിന് മറുപടിയും താരം നല്‍കിയിരുന്നു.

തന്റെ അച്ഛനും അമ്മയും വളരെ സാധാരണക്കാർ ആയിരുന്നു, ഞങ്ങളുടേ ഇഷ്ടങ്ങൾ എല്ലാം നടത്തിത്തരാൻ അവർ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് എന്ന് താരം പറയുന്നു, എന്റെ  അച്ഛനും അമ്മയും എന്നെ സ്നേഹിച്ചപോലെ എന്റെ മകനെ എനിക്ക് സ്നെഹിക്കാൻ സാധിച്ചിട്ടില്ല എന്ന് നവ്യ പറയുന്നു
മുന്‍നിര താരങ്ങളുടെ നായികയാവാനും സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും നവ്യ നായര്‍ക്ക് ലഭിച്ചിരുന്നു. നൃത്തത്തിലും സജീവമായ താരം ഡാന്‍സ് വീഡിയോ പങ്കുവെച്ചും എത്താറുണ്ട്.