ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്…! ആ കമന്റ് പൊളിച്ചെന്ന് നവ്യ നായര്‍!!

മകന്‍ സായിയെ സ്‌കൂളിലേക്ക് എത്തിക്കാന്‍ നടി നവ്യാ നായര്‍ നേരിട്ട് എത്തിയത് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയ്്ക്ക് അടിയില്‍ വന്ന ഒരു രസകരമായ കമന്റാണ് ഇപ്പോള്‍…

മകന്‍ സായിയെ സ്‌കൂളിലേക്ക് എത്തിക്കാന്‍ നടി നവ്യാ നായര്‍ നേരിട്ട് എത്തിയത് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ഒരു വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയ്്ക്ക് അടിയില്‍ വന്ന ഒരു രസകരമായ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നവ്യ തന്നെയാണ് ഈ കമന്റ് ഹൈലറ്റ് ചെയ്ത് രംഗത്ത് എത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് നവ്യ തന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്ക് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക് എത്തിയത്.

ഇന്നലെ കുരുന്നുകളടക്കം വിദ്യാലത്തിന്റെ പടി കയറുമ്പോള്‍ അതിനോടൊപ്പം തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന വാര്‍ത്തയായിരുന്നു നടി നവ്യ, സ്‌കൂളിലേക്ക് മകനെ അയക്കാന്‍ എത്തിയത്. മകന്‍ സായിയെ സ്‌കൂളിലാക്കാന്‍ നേരിട്ടെത്തിയ നവ്യയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ പേജുകൡ നിറഞ്ഞ് നിന്നിരുന്നു. താരം തന്നെയായിരുന്നു നീണ്ട രണ്ട് വര്‍ഷത്തിന് ശേഷം സ്‌കൂളിലേക്ക് തിരിച്ചെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്ന് തന്റെയും മകന്റേയും ഫോട്ടോ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

ഫോട്ടോയില്‍ മകന്റെ ടീച്ചറും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് പ്രമുഖ മാധ്യമ വാര്‍ത്തയ്ക്ക് അടിയില്‍ വന്ന കമന്റിനെ പൊളിച്ചെന്ന കമന്റോടെ നവ്യയും പോസ്റ്റ് ചെയ്തിരിക്കുകയാണ്. മകനെ സ്‌കൂളിലാക്കാന്‍ നേരിട്ടെത്തി നവ്യ നായര്‍ എന്ന തലക്കെട്ടോടുകൂടി വന്ന വാര്‍ത്തയ്ക്ക് അടിയില്‍ ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യറാണ്. ഇപ്പോ കൊറിയല്‍ ചെയ്ത് വന്നേയുള്ളൂ..

ഇനി ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് തിരിച്ച് അയക്കും പോയി ഒപ്പിട്ട് കൈപ്പറ്റണം എന്നാണ് ഒരു വ്യക്തി കമന്റിട്ടിരിക്കുന്നത്. നവ്യ തന്നെയാണ് ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട്.. ഒരുപാട് ഇഷ്ടമായി..ഈ കമന്റ് എന്ന് കുറിച്ചിരിക്കുന്നത്. സെല്‍ഫ് ട്രോള്‍… എന്നും താരം കുറിച്ചിരിക്കുന്നു.