ഇത് ഞങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം!! നവ്യയുടെ പോസ്റ്റ് വൈറൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത് ഞങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം!! നവ്യയുടെ പോസ്റ്റ് വൈറൽ

മലയാളികളുടെ രണ്ടു പ്രിയ നായികമാരാണ് നവ്യയും മഞ്ജുവും. രണ്ടുപേരും സ്കൂൾ കലോത്സവം വഴിയാണ് സിനിമയിൽ എത്തിയതും. ഒരേ കാലഘട്ടത്തില്‍ അല്ലെങ്കില്‍ പോലും മലയാള സിനിമയില്‍ തങ്ങളുടേതായ കയ്യൊപ്പ്‌ കുറിച്ച നടിമാരാണ് മഞ്ജു വാര്യരും നവ്യ നായരും. ഇരുവരുടെയും സിനിമ കരിയര്‍ ഗ്രാഫിലും സമാനതകള്‍ ഉണ്ട്. സിനിമയില്‍നിന്നും ഒരു അവധി എടുക്കുന്നതിനു മുന്‍പ് ഇരുവരും ചെയ്ത സിനിമകള്‍ എല്ലാം തന്നെ ജനശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു.

മഞ്ജു വാര്യരും ഒത്തുള്ള സൗഹൃദ ചിത്രം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ് നവ്യ.’ ജീവിതത്തില്‍ നിങ്ങളെ ആരെങ്കിലും സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍ അവരെ തിരിച്ചു കൂടുതല്‍ സന്തോഷിപ്പിക്കു’ എന്നാണ് നവ്യ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം കുറിച്ചിരിക്കുന്നത്.

മഞ്ജുവിനെ പോലെ തിരികെ അഭിനയ ലോകത്തിലേക്കു മടങ്ങി വരാന്‍ പോവുകയാണ് നവ്യ നായര്‍. വികെ പ്രകാശ് സംവിധാനം ചെയുന്ന ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ഓരോ വാർത്തകൾക്കും വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

മഞ്ജു വാര്യരുടെ തിരിച്ച്‌ വരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയതെന്നും നല്ലൊരു കഥാപാത്രത്തിന് വേണ്ടിയാണ് ഇത്രയും നാള്‍ കാത്തിരുന്നതെന്നും സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച്‌ അടുത്തിടെ നവ്യ പറഞ്ഞിരുന്നു. ശക്തമായൊരു സ്ത്രീ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് പുറത്തു വന്ന ‘ഒരുത്തി’ പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന.

Trending

To Top
Don`t copy text!