കല്യാണം കഴിഞ്ഞാല്‍ വയറ് വീര്‍ക്കുന്നത് സ്വാഭാവികമാണല്ലോ, പക്ഷേ ആളു മാറിപ്പോയോ

ഇഷ്ടമെന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായര്‍ തുടക്കം കുറിച്ചത്. തുടക്കം മുതല്‍ത്തന്നെ താരത്തിന് ആരാധകര്‍ പിന്തുണയായിരുന്നു നല്‍കിയത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിവാഹത്തോടെയായിരുന്നു നവ്യ നായര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടയ്ക്ക് റിയാലിറ്റി ഷോയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹത്തോടെ മുംബൈയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും ഇടയ്ക്കിടയ്ക്ക് കേരളത്തിലേക്ക് എത്താറുണ്ട്.

കഴിഞ്ഞ ദിവസം ആയിരുന്നു നവ്യയുടെ സഹോദരന്റെ വിവാഹം< സഹോദരന്റെ വിവാഹചിത്രങ്ങൾ പങ്കുവെച്ച് താരം എത്തിയിരുന്നു ഇപ്പോളിതാ അനുജനുമൊത്തുള്ള ഒരു രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. കണ്ണപ്പന്‍ എന്നാണ് നവ്യ അനിയനെ വിളിക്കുന്നത്.മാമന്റെ കുടവയറില്‍ കൈവെച്ചുനില്‍ക്കുന്ന സായിയുടെ ചിത്രമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്.ലാലീ ലാലീ എന്ന താരാട്ടുപാട്ടിന്റെ വരികളാണ് ചിത്രത്തിന് ക്യാപ്ഴനായി നവ്യ കൊടുത്തിരിക്കുന്നത്.
കല്യാണം കഴിഞ്ഞാല്‍ വയറ് വീര്‍ക്കുന്നത് സ്വാഭാവികമാണല്ലോ, പക്ഷേ ആളു മാറിപ്പോയോ എന്നും നടി കുറിച്ചു.ഏതായാലും നവ്യയുടെ രസകരമായ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇഷ്ടം സിനിമയിൽ കൂടിയാണ് നവ്യ അഭിനയത്തിലേക്ക് എത്തിച്ചേർന്നത്, എന്നിരുന്നാലും താരത്തിനെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത് നന്ദനം സിനിമയിൽ കൂടിയാണ്. നന്ദനത്തിലെ ബാലാമണിയെ പ്രേക്ഷർക്ക് ഇന്നും വളരെ ഇഷ്ടമാണ്. വിവാഹശേഷം സിനിമയിൽ നിന്നും മാറിനിന്ന നവ്യ ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിൽ കൂടി വീണ്ടും അരങ്ങേറ്റം കുറിക്കുകയാണ്

Krithika Kannan