Film News

ഈ കാര്യം അറിഞ്ഞിരുന്നാൽ മാത്രമേ നല്ല വീട്ടമ്മയാകുള്ളോ ? നവ്യയുടെ ചോദ്യം കേട്ട് കണ്ണ് തള്ളി ആനി

പഴയ കാല നായികയാണ് ആനി. വിവാഹ ശേഷം സിനിമയിൽ നിന്നും താരം വിട്ടു നിൽക്കുകയായിരുന്നുവെങ്കിലും കുറച്ചു നാളുകളായി ആനീസ് കിച്ചൺ എന്ന പാചക പരിപാടിയിലൂടെ താരം പ്രേക്ഷകർക്ക് മുമ്പിൽ വീണ്ടും ഏതാണ് തുടങ്ങിയിരുന്നു. മികച്ച അഭിപ്രായങ്ങളോടെയാണ് പരുപാടി മുന്നേറിക്കൊണ്ടിരിക്കുന്നത്. പരുപാടിയിൽ ഓരോ ദിവസവും ഓരോ സെലിബ്രിറ്റികൾ ആനിക്കൊപ്പം പരുപാടിയിൽ പങ്കെടുക്കാറുണ്ട്. അവരെല്ലാം തങ്ങളുടെ വിശേഷങ്ങൾ ആനിയുമായും പ്രേഷകരുമായും പങ്കുവെക്കാറുമുണ്ട്.

ഒരു ദിവസത്തെ എപ്പിസോഡിൽ പ്രശസ്ത മലയാള സിനിമ താരം നവ്യയും പങ്കെടുത്തിരുന്നു. വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ നവ്യ ആനിയോട് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആകുന്നത്. സംസാരത്തിനിടയിൽ പാചകം ചെയ്യുന്ന സ്ത്രീകൾ നല്ല വീട്ടമ്മമാർ ആയിരിക്കുമെന്ന് ആനി പറഞ്ഞു. എന്നാൽ ഇതിനെതിരെയുള്ള നവ്യയുടെ മറുപടിയാണ് ശ്രദ്ധേയമായത്. ‘ചേച്ചിക് പാചകം ഇഷ്ട്ടമാണ്. അത് കൊണ്ട് ചേച്ചിക്ക് പാചകം ചെയ്യാം.

പക്ഷെ പാചകത്തിനോട് താല്പര്യം ഇല്ലാത്ത പെൺകുട്ടികൾ നല്ല വീട്ടമ്മമാർ ആയിരിക്കില്ല എന്ന് ഒരിക്കലും പറയാൻ കഴിയില്ല. പാചകം ചെയ്യാൻ താൽപ്പരം ഇല്ലാത്ത പെൺകുട്ടികളോട് അത് ചെയ്യാൻ നിർബന്ധിക്കരുത്. അവർക്ക് അവരുടേതായ സ്വാതന്ത്രം നൽകണം. പാചകം എന്നത് പെണ്ണിന് മാത്രം അവകാശപ്പെട്ടതല്ല. ആണുങ്ങൾക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ് അത്. ഞാൻ എന്റെ മകനോടും പറയാറുണ്ട് പാചകം ചെയ്യണം എന്ന്’. ഇതായിരുന്നു നവ്യയുടെ മറുപടി.

Trending

To Top
Don`t copy text!