മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയിരിക്കൂ, നവ്യ നായരുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

പ്രേക്ഷകരുടെ പ്രിയനടിയാണ് നവ്യ, നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, കലോത്സവ വേദിയിൽ നിന്നുമാണ് നവ്യ അഭിനയ രംഗത്തേക്ക് എത്തിയത്, കാലങ്ങൾ ഇത്രയും ആയിട്ടും പ്രേക്ഷരുടെ ബാലാമണി ആയിട്ടാണ് നവ്യ ഇപ്പോഴും തിളങ്ങുന്നത്, വിവാഹശേഷം…

പ്രേക്ഷകരുടെ പ്രിയനടിയാണ് നവ്യ, നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, കലോത്സവ വേദിയിൽ നിന്നുമാണ് നവ്യ അഭിനയ രംഗത്തേക്ക് എത്തിയത്, കാലങ്ങൾ ഇത്രയും ആയിട്ടും പ്രേക്ഷരുടെ ബാലാമണി ആയിട്ടാണ് നവ്യ ഇപ്പോഴും തിളങ്ങുന്നത്, വിവാഹശേഷം അഭിനയത്തിൽ നിന്നും മാറിനിന്ന നവ്യ വീണ്ടും സിനിമയിലേക്ക് എത്തുകയാണ്, ഒരുത്തി എന്ന ചിത്രത്തിൽ കൂടിയാണ് നവ്യ വീണ്ടും പ്രേക്ഷരുടെ മുന്നിലേക്ക് എത്തുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, അതുകൊണ്ട് തന്നെ  താരത്തിന്റെ പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഈ ഇടയ്ക്ക് നവ്യ പങ്കുവെച്ച ഒരു ചിത്രം ചിത്രം കണ്ടിട്ട് നവ്യ ഗർഭിണി ആണോ എന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു, എന്നാൽ താൻ ഗർഭിണി അല്ല ആകുമ്പോൾ അറിയിക്കാം എന്നായിരുന്നു താരത്തിന്റെ മറുപടി.

എന്നാല്‍ ഇപ്പോള്‍ മലയാള സിനിമ മേഖലയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി ആരംഭിച്ച സോഷ്യല്‍ മീഡിയ കാംപെയിനില്‍ പങ്കു ചെര്‍ന്നിരിക്കുകയാണ് നടി നവ്യ നായര്‍.
സിനിമ മേഖലയില്‍ നിന്നുള്ള സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് എതിരെ കാംപെയിനായ റെഫ്യൂസ്‌ ദ അബ്യൂസ് സൈബര്‍ ഇടം ഞങ്ങളുടെയും ഇടം ഏറ്റെടുത്താണ് താരവും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ താരങ്ങളായ മഞ്ജു വാര്യര്‍,പൂര്‍ണിമ ഇന്ദ്രജിത്ത്,നിമിഷ സജയന്‍,രഞ്ജിനി ഹരിദാസ്,അന്ന ബെന്‍,സാനിയ ഇയ്യപ്പന്‍,ശ്രിന്ദ,കനി കുസൃതി തുടങ്ങിയ കാംപെയിനിന്റെ ഭാഗമായി എത്തിയിരുന്നു.


മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കൂ, സ്‌നേഹത്തോടെ ജീവിക്കൂ,ജീവിക്കാന്‍ അനുവദിക്കൂ എന്ന് നവ്യ പറയുന്നു.ഞാനും നിങ്ങളുമടക്കമുള്ള നമ്മളാരും പൂര്‍ണ്ണരല്ല.അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ക്ക് അതീരരുമല്ല.പക്ഷെ,വിമര്‍ശനങ്ങള്‍ അവ എപ്പോഴും നീതിയുക്തവും സംസ്‌കാര ബോധത്തോടെയുള്ളതും ആകേണ്ടതുണ്ട്.നിര്‍ഭാഗ്യവശാല്‍ ചെറിയൊരു ശതമാനം ആളുകള്‍ ഈ സാമാന്യ തത്വം മറന്നുപോകുന്നു.ഇതിനെതിരെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ശക്തമായി പ്രതികരിക്കുക,പ്രതിഷേധിക്കുക.മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കൂ.സ്‌നേഹത്തോടെ ജീവിക്കൂ.ജീവിക്കാന്‍ അനുവദിക്കൂ എന്നുമാണ് നവ്യ നായര്‍ തുറന്ന് പറയുന്നത്.