സൂപ്പര്‍താരത്തിന്റെ കിടിലന്‍ മേക്കോവര്‍

പല ലുക്കിലും താരങ്ങളുടെ മേക്കോവറുകള്‍ ശ്രദ്ധേയമാകാറുണ്ട്. പലരെയും തിരിച്ചറിയാന്‍ തന്നെ പാടുപെടുന്ന തരത്തിലുള്ള മേക്കോവറുകളാണ് ചെയ്യാറുള്ളത്. ഇപ്പോള്‍ അത്തരത്തില്‍ ഒരു നടന്റെ പെണ്‍വേഷത്തിലുള്ള മേക്കോവറാണ് വൈറലാകുന്നത്. ബോളിവുഡിലെ പ്രശസ്തനായ താരത്തിന്റേതാണ് ഞെട്ടിക്കുന്ന മേക് ഓവര്‍.…

പല ലുക്കിലും താരങ്ങളുടെ മേക്കോവറുകള്‍ ശ്രദ്ധേയമാകാറുണ്ട്. പലരെയും തിരിച്ചറിയാന്‍ തന്നെ പാടുപെടുന്ന തരത്തിലുള്ള മേക്കോവറുകളാണ് ചെയ്യാറുള്ളത്. ഇപ്പോള്‍ അത്തരത്തില്‍ ഒരു നടന്റെ പെണ്‍വേഷത്തിലുള്ള മേക്കോവറാണ് വൈറലാകുന്നത്.

ബോളിവുഡിലെ പ്രശസ്തനായ താരത്തിന്റേതാണ് ഞെട്ടിക്കുന്ന മേക് ഓവര്‍.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം നവാസുദ്ദീന്‍ സിദ്ദീഖ് ആണ് വ്യത്യസ്തമേക്കോവറിലെത്തിയത്.

തീര്‍ത്തും തിരിച്ചറിയാത്ത വേഷത്തിലാണ് നവാസുദ്ദീന്‍ എത്തിയിരിക്കുന്നത്. ഹടി എന്ന ചിത്രത്തിലേതാണ് ഈ മേക്കോവറെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണമായും ഒരു സ്ത്രീയുടെ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

കടുത്ത ആരാധകര്‍ക്ക് പോലും ഇദ്ദേഹമാണ് അത് എന്ന് തുടക്കത്തില്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഒരു റിവഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഹടി. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രം എന്നാണ് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.