ഉയിറിന്റേയും ഉലകിന്റേയും ഒപ്പം നയന്‍സിന്റേയും വിക്കിയുടേയും ക്രിസ്തുമസ് ആഘോഷം

നയന്‍താരയും വിഘ്‌നേഷ് ശിവനും തങ്ങളുടെ ഇരട്ട കുട്ടികള്‍ക്കൊപ്പമുള്ള ആദ്യ ക്രിസ്മസ് ആഘോഷിക്കുകയാണ്. നാലുപേരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പതിവുപോലെ കുഞ്ഞുങ്ങളുടെ മുഖം കാണിക്കാതെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.   View…

നയന്‍താരയും വിഘ്‌നേഷ് ശിവനും തങ്ങളുടെ ഇരട്ട കുട്ടികള്‍ക്കൊപ്പമുള്ള ആദ്യ ക്രിസ്മസ് ആഘോഷിക്കുകയാണ്. നാലുപേരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പതിവുപോലെ കുഞ്ഞുങ്ങളുടെ മുഖം കാണിക്കാതെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താര-വിഘ്നേഷ് വിവാഹം. ഇരുവരുടേയും വിവാഹ വിഡിയോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഷാരൂഖ് ഖാന്‍, രജനികാന്ത്, മണിരത്നം, ശരത് കുമാര്‍, വിജയ് സേതുപതി, രാധിക ശരത് കുമാര്‍, അജിത്, സൂര്യ, വിജയ്, കാര്‍ത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂര്‍, സംവിധായകന്‍ ആറ്റ്‌ലി തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ഇരുവര്‍ക്കും ഇരട്ട കുഞ്ഞുങ്ങളും പിറന്നു. സറോഗസിയിലൂടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആറ് വര്‍ഷം മുമ്ബ് തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇരുവരും സറോഗസിക്കായുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. സറോഗസി വഴി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിന് ദമ്പതികളെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളോടൊന്നും പ്രതികരിക്കാതെ സന്തോഷത്തോടെ മുന്നോട്ടു പോവുകയാണ് ദമ്പതികള്‍.