നയൻതാരയുടെ ഹൊറർ ചിത്രം കണക്ട് ഡിസംബർ 22നെത്തും

നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രമാണ് കണക്റ്റ്. സിനിമയുടെ പുതിയ അപേഡേറ്റ് എത്തിയിരിക്കുകയാണ്. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ റലീസിന്റെ വിവരങ്ങളാണ് പുറത്ത് എത്തിയിരിക്കുന്നത്. ഡിസംബർ 22 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ…

നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രമാണ് കണക്റ്റ്. സിനിമയുടെ പുതിയ അപേഡേറ്റ് എത്തിയിരിക്കുകയാണ്. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ റലീസിന്റെ വിവരങ്ങളാണ് പുറത്ത് എത്തിയിരിക്കുന്നത്. ഡിസംബർ 22 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ പുതിയ റിപ്പോർട്ട് .ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള സിനിമയാണ് കണക്റ്റ്.

സിനമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകൻ അശ്വിൻ ശരവൺ തന്നെയാണ്. കണക്റ്റിന്റെ ദൈർഘ്യം 99 മിനിട്ടാണ്.യുഎ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് കണക്റ്റ് നിർമിക്കുന്നത് വിഘ്നേശ് ശിവന്റേയും നയൻതാരയുടെയും നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ്.അശ്വിൻ ശരവണൻ സംവിധായകനായി എത്തുന്നത് നയൻതാര ചിത്രമായ മായയിലൂടെയാണ്.

ഇക്കഴിഞ്ഞ നവംബർ 18ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു.അനുപം ഖേർ,സത്യരാജ്,വിനയ് റായ്, ഹനിയ നഫീസ എന്നിവരാണ് സിനിമയിലെ അഭിനേതാക്കൾ.കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കണക്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. അശ്വിൻ ശരവൺ സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ കണക്റ്റിനെ ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്നത്. ബോളിവുഡ് താരം അനുപം ഖേർ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന തമിഴ് സിനിമയാണിത്.അതേ സമയം ഗോൾഡാണ് നയൻ താരയുടെ റിലീസ് ചെയ്ത ഒടുവിലത്തെ സിനിമ