Film News

അന്നൊക്കെ അത്തരം വസ്ത്രങ്ങൾ ധരിക്കാൻ എനിക്ക് ഭയങ്കര നാണം ആയിരുന്നു!

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. കഴിവ് കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നയൻതാര. നായിക പ്രാദാന്യമുള്ള ചിത്രങ്ങളും വാണിജ്യ വിജയം നേടുമെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ വസ്ത്രധാരണത്തിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

നാടൻ വേഷവും ഗ്ലാമറസ് വേഷവും ഒരുപോലെ ഇണങ്ങുന്ന താരമാണ് നയൻസ്. താരം തന്റെ ഡ്രസ്സിങ്ങിനെ കുറിച്ച് നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,  ആദ്യ സമയത്തൊക്കെ മുട്ടിനു മുകളിൽ നിൽക്കുന്ന വസ്ത്രം ധരിച്ച് അഭിനയിക്കുന്നത് എന്നെ സംബന്ധിച്ച്വളരെ പ്രയാസമുള്ള ഒരു കാര്യം ആയിരുന്നു.പക്ഷെ കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക് അത്തരം വേഷങ്ങൾ അത്യാവശ്യം ആണെന്ന് മനസ്സിലായതോട് കൂടി ആ പ്രശ്നം മാറിയെന്നാണ് താരം പറഞ്ഞത്. മാത്രവുമല്ല കഥാപാത്രത്തിന് വേണ്ടി അത്തരം വസ്ത്രം ധരിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല എന്നും എനിക്ക് ബോധ്യമായി.

കഥാപാത്രത്തിന് ആവശ്യമെങ്കിൽ മുട്ടിനു മുകൾ ഭാഗം കാണുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിൽ എന്താണ് തെറ്റാണ് ഉള്ളത്? എന്റെ കാഴ്ചപ്പാടിൽ അങ്ങനെ ചെയ്യുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. അത് കൊണ്ട് തന്നെ ആ ബുദ്ധിമുട്ട് ഞാൻ മനഃപൂർവം തന്നെ ഒഴിവാക്കി.മലയാളത്തിൽ ഇങ്ങനെയുള്ള വേഷങ്ങൾ ചെയ്തിട്ടില്ലെങ്കിലും തമിഴിലും മറ്റും ഇത്തരത്തിൽ കുറെ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ഇന്നും അങ്ങനെ ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ അർഹിക്കുന്നുണ്ടെങ്കിൽ അത് പോലുള്ള വേഷങ്ങൾ ധരിക്കുന്നതിൽ ഇന്ന് എനിക് ഒരു നാണക്കേടും ഇല്ല എന്നും നയൻതാര പറഞ്ഞു.

Trending

To Top
Don`t copy text!