‘നയന്‍താര; ബിയോണ്ട് ദി ഫെയറി ടെയില്‍’ !!! കാണാന്‍ കാത്തിരുന്ന താരവിവാഹമാമാങ്കം ഇതാ…

ആരാധകര്‍ കാണാന്‍ കാത്തിരുന്ന ആ താരവിവാഹം ഇനി നെറ്റ്ഫ്‌ലിക്‌സില്‍ കാണാം.
വിഘ്‌നേഷ്-നയന്‍സ് പ്രണയം പറയുന്ന ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. വിവാഹത്തിന്റെ ഫുള്‍ സ്ട്രീമിംഗ് ഉടന്‍ എത്തിയേക്കും. വിവാഹം പൂര്‍ണമായി നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തു വരുമെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. നെറ്റ്ഫ്‌ലിക്‌സിനു വേണ്ടി സംവിധായകന്‍ ഗൗതം മേനോനാണ് താരവിവാഹം സംവിധാനം ചെയ്തിരിക്കുന്നത്.

അതിമനോഹരമായ മാന്ത്രിക കഥ പോലെ നടന്ന താരവിവാഹം കാണാന്‍ അല്‍പം കൂടി കാത്തിരിക്കൂവെന്നാണ് ട്രെയിലര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചിരിക്കുന്നത്. Nayanthara: Beyond The Fairytale എന്നാണ് താരവിവാഹ മാമാങ്കത്തിന് പേരിട്ടിരിക്കുന്നത്.

‘കാഴ്ച്ചയില്‍ മാത്രമല്ല, അതിസുന്ദരമായ ഹൃദയത്തിന് ഉടമ കൂടിയാണ് നയന്‍താരയെന്ന് വീഡിയോയില്‍ വിഘ്‌നേഷ് പറയുന്നു. ഞാന്‍ ജോലിയില്‍ വിശ്വസിക്കുന്നു. എനിക്കു ചുറ്റും സ്നേഹത്തോടെ നിങ്ങളുണ്ടെന്ന് അറിയുന്നതില്‍ സന്തോഷം.’ എന്നാണ് നയന്‍താര വീഡിയോയില്‍ പറയുന്നു.

ജൂണ്‍ ഒമ്പതിന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഷാറൂഖ് ഖാന്‍, രജനീകാന്ത്, സൂര്യ, ജ്യോതിക തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കു പോലും പ്രവേശനമുണ്ടായിരുന്നില്ല.

വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ വിവാഹ ചിത്രങ്ങള്‍ വിഘ്‌നേഷ് പങ്കുവച്ചിരുന്നു. അതെല്ലാം വൈറലായിരുന്നു. ഇതോടെ വിവാഹം ഓണ്‍ലൈന്‍ സ്ട്രീം ചെയ്യുന്നതില്‍ നിന്നും നെറ്റ് ഫ്‌ളിക്‌സ് പിന്മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേഷണാവകാശം നെറ്റ്ഫ്ളിക്സ് എടുത്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Previous articleറോണ്‍സന് പിറന്നാള്‍! ഒരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കി ജാസ്മിനും കൂട്ടരും!
Next articleഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം