നയന്‍താരയെ ബഹുമാനിച്ചാല്‍ എന്താ? കരണ്‍ ജോഹറിനോട് നയന്‍സ് ആരാധകര്‍

മലയാളത്തില്‍ തുടക്കം കുറിച്ച് തെന്നിന്ത്യയാകെ ആരാധകരെ നേടിയെടുത്ത താരമാണ് നയന്‍താര. സ്വപ്രയത്‌നത്താല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടംതന്നെ നേടിയെടുക്കാന്‍ താരത്തിനായി. ഇപ്പോഴിതാ നയന്‍താരയെപ്പറ്റി കരണ്‍ ജോഹര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ നയന്‍സ് ആരാധകരെ രോഷാകുലരാക്കിയത്. കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍, അവതാരകന്‍ കരണ്‍ ജോഹര്‍ സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാറിനോടും സാമന്ത റൂത്ത് പ്രഭുവിനോടും സംസാരിച്ചിരുന്നു. ഈ ഷോയില്‍ നയന്‍താരയും സാമന്തയും നായികമാരായി അഭിനയിച്ചിരുന്ന ‘കാത്തുവാക്കുള രണ്ട് കാതല്‍’ എന്ന സിനിമയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. വിവാഹത്തിന് മുമ്പായിരുന്നു നയന്‍താര ഇതില്‍ അഭിനയിച്ചത്.

ഈ ഷോയില്‍ തന്റെ കരിയറിനെക്കുറിച്ചും വ്യവസായത്തിലെ വളര്‍ച്ചയെക്കുറിച്ചും നടന്‍ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുമൊക്കെ സാമന്ത റൂത്ത് പ്രഭു സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടെ നയന്‍താരയുമായി ബന്ധപ്പെട്ടും സാമന്ത സംസാരിച്ചു. ഷോയില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ നടി ആരാണെന്ന് സാമന്തയോട് കരണ്‍ ജോഹര്‍ ചോദിച്ചപ്പോള്‍, നയന്‍താരയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ട തന്റെ സമീപകാല ചിത്രത്തെക്കുറിച്ചാണ് സാമന്ത പറഞ്ഞത്. നയന്‍താരയെ ഉദ്ദേശിച്ചായിരുന്നു സാമന്തയുടെ വാക്കുകള്‍.

എന്നാല്‍ ഇതിന് മറുപടിയായി താന്‍ മറിച്ചാണ് ചിന്തിക്കുന്നതെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. ഇന്ത്യയിലെ ഒന്നാം നമ്പര്‍ അഭിനേത്രിയായി സാമന്തയെ പട്ടികപ്പെടുത്തിയ രാജ്യത്തെ മികച്ച നടിമാരുടെ ഓര്‍മാക്‌സ് മീഡിയ ലിസ്റ്റും അദ്ദേഹം പരാമര്‍ശിച്ചു. എന്നാല്‍ കരണിന്റെ ഈ പ്രതികരണം നയന്‍സിന്റെ ആരാധകരെയാകെ ദേഷ്യം പിടിപ്പിച്ചു. കരണ്‍ ജോഹര്‍ നയന്‍താരയ്ക്ക് നേരെ ‘അനാവശ്യമായി വിദ്വേഷം പടര്‍ത്തുകയാണെന്ന്’ പലരും അവകാശപ്പെട്ടു. സാമന്തയുടെ അഭിനന്ദനത്തോടുള്ള അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണം പരുഷവും രണ്ട് അഭിനേതാക്കളെയും ഇകഴ്ത്തുന്നതുമാണെന്നാണ് ആരാധകര്‍ വ്യക്തമാക്കിയത്. കരണ്‍ ജോഹര്‍ നയന്‍താരയുടെ വ്യക്തിത്വത്തിന് മേല്‍ നിഴല്‍ വീഴ്ത്തിയെന്നും ആരാധകര്‍ ആരോപിച്ചു. കരണ്‍ ജോഹറിന്റെ അടുത്ത പ്രൊഡക്ഷന്‍ ‘ഗുഡ് ലക്ക് ജെറി’ നയന്‍താര അഭിനയിച്ച കൊലമാവ് കോകിലയുടെ റീമേക്ക് ആണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

 

 

Previous article‘ദേവദൂതര്‍ പാടി’ എന്ന ഹിറ്റ് ഗാനത്തിന് ചാക്കോച്ചന്റെ തകര്‍പ്പന്‍ ഡാന്‍സ്; ‘ന്നാ താന്‍ കേസ് കൊട് ‘ വീഡിയോ ഗാനം
Next articleനാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളത്തില്‍; ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി