നയൻതാരയ്ക്ക് പകരം ഗോപികയെ ആയിരുന്നു അന്ന് വിളിച്ചത്, നിരാശയോടെ നിർമ്മാതാവ്!

ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ ആദ്യമായി അഭിനയിപ്പിക്കാനുള്ള അവസരം താൻ  നഷ്ടപ്പെടുത്തി എന്ന് തുറന്നു പറയുകയാണ് പ്രശസ്‌ത തമിഴ് നിർമ്മാതാവ് കലൈപുലി. തന്റെ ഒരു ചിത്രത്തിൽ നായതാരയെ അഭിനയിപ്പിക്കാൻ താൻ പരിഗണിച്ചിരുന്നുവെന്നും എന്നാൽ നയൻതാരയുടെ അന്നത്തെ…

ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ ആദ്യമായി അഭിനയിപ്പിക്കാനുള്ള അവസരം താൻ  നഷ്ടപ്പെടുത്തി എന്ന് തുറന്നു പറയുകയാണ് പ്രശസ്‌ത തമിഴ് നിർമ്മാതാവ് കലൈപുലി. തന്റെ ഒരു ചിത്രത്തിൽ നായതാരയെ അഭിനയിപ്പിക്കാൻ താൻ പരിഗണിച്ചിരുന്നുവെന്നും എന്നാൽ നയൻതാരയുടെ അന്നത്തെ അഭിനയം ഇഷ്ട്ടപെടാതിരുന്നതിനാൽ പകരം ആ ചിത്രത്തിലേക്ക് ഗോപികയെ ക്ഷണിക്കുകയായിരുന്നുവെന്നു ആണ് നിർമ്മാതാവ് പറയുന്നത്. സിമ്പു നായകനായി എത്തിയ തൊട്ടിജയ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു താൻ ആദ്യമായി നയൻതാരയെ തമിഴിലേക്ക് പരിഗണിച്ചത്. ആ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതിനിടയിൽ ആണ് ഡയാന എന്ന ഒരു പെൺകുട്ടിയുടെ ചിത്രം താൻ ഒരു മാഗസിനിൽ കണ്ടത്. ആ പെൺകുട്ടിയെ കുറിച്ച് തിരക്കിയപ്പോൾ ശ്രീദേവി തിയേറ്റർ മാനേജർ ആണ് എന്നോട് ആ കുട്ടിയുടെ പേരും വിവരങ്ങളും എല്ലാം പറഞ്ഞത്. ആ കുട്ടിയോട് ചിത്രത്തിലേക്ക് അഭിനയിക്കാൻ താൽപ്പര്യം ഉണ്ടോ എന്ന് ഞാൻ ആ മേനേജർ വഴി തിരക്കി.

അദ്ദേഹം ഈ വിവരം നയന്താരയോട് അന്വേഷിക്കുകയും നയൻതാര സമ്മതം ആണെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ നയൻതാര ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി കുടുംബത്തിനൊപ്പം ചെന്നൈയിലേക്ക് വരുകയും ചെയ്തു. ആ മാനേജർ തന്നെയാണ് നയൻതാരയെ കൂട്ടികൊണ്ട് വന്നതും. എന്നാൽ നയൻതാരയെ ആദ്യമായി തമിഴിൽ അഭിനയിപ്പിക്കാനുള്ള അവസരം എനിക്ക് നഷ്ട്ടമാകുകയായിരുന്നു.  കാരണം ചിത്രത്തിന്റെ ഛായാഗ്രഹൻ അപ്പോഴേക്കും ചിത്രത്തിലേക്ക് നായികയായി ഗോപികയെ അഭിനയിപ്പിക്കാം എന്ന് ഗോപികയ്ക്ക് വാക്ക് നൽകിയിരുന്നു. കാരണം ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിൽ അദ്ദേഹം ഗോപികയ്ക്ക് ഒപ്പം വർക്ക് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഗോപികയുടെ അഭിനയം കണ്ടാണ് അദ്ദേഹം ചിത്രത്തിലേക്ക് ഗോപികയെ വിളിച്ചത്.

ചിത്രത്തിന്റെ സംവിധായകനും ഗോപികയെ ആ കഥാപാത്രമായി അഭിനയിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. ഞാൻ അദ്ദേഹത്തിനോട് നയൻതാരയുടെ കാര്യം പറഞ്ഞപ്പോൾ ഒരു രംഗം ചിത്രീകരിച്ച് നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നയൻ‌താര ഒരു രംഗത്തിൽ അഭിനയിച്ചു. എനിക്ക് ആ അഭിനയം ഇഷ്ട്ടമായി. എന്നാൽ അദ്ദേഹം തൃപ്തൻ അല്ലായിരുന്നു. അങ്ങനെ ആ വേഷം ഗോപികയിലേക്ക് തന്നെ പോകുകയായിരുന്നു. കാരണം ഗോപികയുടെ അദ്ദേഹം കരാർ ഒപ്പിട്ടിരുന്നു. അങ്ങനെ നിരാശയോടെ നയൻ‌താര തിരിച്ച് പോയി. അതിനു ശേഷം കുറച്ച് നാളുകൾ കഴിഞ്ഞാണ് നയൻ‌താര എന്ന പേരിൽ ഡയാന മലയാള സിനിമയിൽ അഭിനയിച്ചത്.