ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഒടുവിൽ സന്തോഷ വാർത്തയുമായി നയൻതാര! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഒടുവിൽ സന്തോഷ വാർത്തയുമായി നയൻതാര!

ആനന്ദ് നീലകണ്ഠന്റെ ”ദി റൈസ് ഓഫ് ശിവകാമി” എന്ന പുസ്തകത്തെ ആസ്പ്പത്തമാക്കി ഒരുക്കുന്ന വെബ് സീരീസ് ആണ് ബാഹുബലി ബിഫോർ ദി ബിഗിനിംഗ്. ആഗോളതലത്തിൽ വാണിജ്യ വിജയമായി മാറിയ ചിത്രം ബാഹുബലിയെ ആസ്‌പദമാക്കി ഒരുക്കുന്ന വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ബാഹുബലി സംവിധായകൻ രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് നിർമ്മിക്കുന്നത്. വെബ് സീരിസിന്റെ സംവിധാനം നിർവാഹിക്കുന്നത് ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ്. രണ്ടു ഭാഗങ്ങളായി ഒരുക്കിയ സിനിമ വെബ് സീരീസ് ആകുമ്പോൾ ആറു ഭാഗങ്ങൾ ആയാണ് നിർമ്മിക്കുന്നത്. .അതിൽ ഒരു ഭാഗത്ത് ഒൻപത് എപ്പിസോഡുകൾ വീതമുണ്ട്. മാഹിഷ്മതി സാമ്രാജ്യത്തിലേക്ക് വരുന്നതിനു മുമ്പുള്ള ശിവകാമിയുടെ ജീവിതകഥയാണ് വെബ് സീരിസിന്റെ മുഖ്യ പ്രമേയം.

വാമിഖ ഗബ്ബിയാണ് ശിവകാമി ദേവിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. വെബ് സീരീസിന്റെ ചിത്രീകരണം സെപ്റ്റംബർ മാസത്തിൽ തുടങ്ങാൻ ആണ് തീരുമാനം ആയിരിക്കുന്നത്. ഇപ്പോഴിതാ ഈ വെബ് സീരിസിൽ നയൻതാരയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ലെറ്റ്‌സ് ഒടിടി ഗ്ലോബലാണ്  ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ നയൻതാരയുടെ ആരാധകരും ഏറെ ആവേശത്തിൽ ആയിരിക്കുകയാണ്. എന്നാൽ നയതാര അവതരിപ്പിക്കുന്ന കഥാപാത്രം ഏതാണെന്നു കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഉടൻ തന്നെ ആ റിപ്പോർട്ടും പുറത്ത് വരുമെന്ന പ്രതീക്ഷയിൽ ആണ് നയൻതാര ആരാധകർ.

നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ഇരുന്നൂറ് കോടി രൂപ മുതൽ മുടക്കിൽ ആണ് ചിത്രം ഒരുങ്ങുന്നത്. സീരിസില്‍ കട്ടപ്പയായി വേഷമിടുന്നത് സുനില്‍ പല്‍വാലാണ്. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും പ്രധാന കഥാപാത്രനാകയി എത്തുന്നുണ്ട്. ചിത്രം വെബ്‌സീരിസിൽ എത്താനുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ ആരാധകർ.

Trending

To Top