സെറ്റ് സാരിയിൽ സുന്ദരിയായി നയൻതാര, ചിത്രത്തിന് പിന്നിൽ മറ്റൊരു സർപ്രൈസ് കൂടി!

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ…

Nayanthara latest photos

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര.

ഇപ്പോഴിതാ നയൻതാരയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സെറ്റ് സാരിയിൽ അതി മനോഹാരിയായുള്ള നയൻതാരയെ ആണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. സ്വർണ്ണ കാസവുള്ള സാരിയും മുടിയിൽ മുല്ലപ്പൂവും ചൂടി തങ്ങളുടെ ഇഷ്ട്ട താരത്തെ ഏറെ നാളുകൾക്ക് ശേഷമാണ് ആരാധകർ കാണുന്നത്. എന്താണ് ഇങ്ങനെ ഒരു ചിത്രത്തിന്റെ പിന്നിലെ രഹസ്യമെന്ന് ചില ആരാധകർ ചോദിക്കുന്നു. ലളിതമായ രീതിയിൽ വിവാഹത്തിനുള്ള ഒരുക്കമാണോ ഇതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ വിഷു ദിനം പ്രമാണിച്ചാണ് താരം കേരള രീതിയിൽ ചിത്രങ്ങൾ എടുത്തതെന്നും വിഷു അനുബന്ധിച്ച് താരം ഇപ്പോൾ കേരളത്തിൽ ഉണ്ടെന്നുമാണ് വാർത്തകൾ വരുന്നത്. അടുത്തിടെ വിഗ്നെഷുമൊത്ത് താരം കൊച്ചിയിൽ വന്നതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലെ തന്റെ ഫ്ലാറ്റിൽ ആണ് നയൻതാര ഈ വര്ഷം വിഷു ആഘോഷിച്ചത്.

സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇവരുടെ വിവാഹമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണയം മടുത്താല്‍ വിവാഹത്തെക്കുറിച്ച്‌ ആലോചിക്കാമെന്നാണ് വിഘ്‌നേഷ് ശിവന്‍ മുന്‍പ് പറഞ്ഞത്. നയന്‍സിനെക്കുറിച്ച്‌ വാചാലനായി വിഘ്‌നേഷ് എത്താറുണ്ട്. ഇത്തവണത്തെ ഓണത്തിന് നയന്‍സിനൊപ്പം വിഘ്‌നേഷും കൊച്ചിയിലേക്ക് എത്തിയിരുന്നു.