ആരും ആഗ്രഹിക്കുന്ന തരത്തിലെ ആഡംബര ജീവിതം നയിക്കുന്ന ലേഡി സൂപ്പർസ്റ്റാർ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആരും ആഗ്രഹിക്കുന്ന തരത്തിലെ ആഡംബര ജീവിതം നയിക്കുന്ന ലേഡി സൂപ്പർസ്റ്റാർ!

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. മറ്റൊരു ഭാഷയിൽ നിന്നും എത്തിയ നടിക്ക് തെന്നിന്ത്യയുടെ മുഴുവൻ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. എന്നാൽ ആ ഒരു നേട്ടം സ്വാന്തമാക്കാൻ നയൻതാരയ്ക്ക് നിഷ്പ്രയാസം സാധിച്ചു എന്നതാണ് സത്യം.

ഒരു വർഷത്തിൽ അധികം ചിത്രങ്ങൾ ഒന്നും നയൻ‌താര ചെയ്യില്ലെങ്കിലും ചെയ്യുന്ന ചിത്രങ്ങൾക്ക് കോടികൾ ആണ് പ്രതിഫലം വാങ്ങുന്നത്. ഒരു പക്ഷെ നയൻതാരയെ പോലെ പ്രതിഫലം കൈപ്പറ്റുന്ന മറ്റൊരു നായിക നടിയും ഇന്ന് തെന്നിന്ത്യയിൽ ഇല്ല എന്ന് തന്നെ പറയാം. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള പരസ്യ ചിത്രങ്ങളിൽ പോലും അഭിനയിക്കുന്നതിന് താരം കോടികൾ ആണ് കൈപ്പറ്റുന്നത്. ഏതൊരു വ്യക്തിക്കും അസൂയ തോന്നും വിധമുള്ള ആഡംബര ജീവിതം ആണ് നയൻതാര ഇന്ന് നയിച്ച് കൊണ്ടിരിക്കുന്നത്. 

ഏകദേശം പത്ത് മില്യൺ ഡോളർ ആണ് നയൻതാരയുടെ ഇന്നത്തെ മുഴുവൻ ആസ്തി. ഏകദേശം എഴുപത്തി ഒന്ന് കോടി ഇന്ത്യൻ രൂപ. ഇത് കൂടാതെ രണ്ട് ആഡംബര കാറും രണ്ട് ആഡംബര വീടും താരത്തിന് സ്വാന്തമായുണ്ട്. എൺപത് ലക്ഷം രൂപയുടെ ഓടി ക്യു സെവനും  75.21 ലക്ഷം രൂപ വരുന്ന ബിഎംഡബ്ല്യു എക്സ് ഫൈവുമാണ് നയൻതാരയുടെ വാഹന ശേഖരണത്തിൽ പെടുന്നത്. നയൻതാരയുടെ ജന്മനാടായ തിരുവല്ലയിൽ ഫാൻസി സ്‌റ്റൈലിൽ ഒരു വീടും, ഇപ്പോൾ താമസിക്കുന്ന ചെന്നൈയിൽ ഒരു അപ്പാർട്മെന്റും താരത്തിന്റെ പേരിൽ സ്വന്തമായുണ്ട്.

 

 

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!