Friday, January 27, 2023
HomeFilm Newsനയന്‍താരയും മാധവനും ഒന്നിക്കുന്നു..! സിനിമയുടെ പ്രമേയം അറിഞ്ഞ ആവേശത്തില്‍ ആരാധകര്‍!

നയന്‍താരയും മാധവനും ഒന്നിക്കുന്നു..! സിനിമയുടെ പ്രമേയം അറിഞ്ഞ ആവേശത്തില്‍ ആരാധകര്‍!

തെന്നിന്ത്യയുടെ പ്രിയ താരങ്ങളായ നയന്‍താരയും മാധവനും പുതിയ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിര്‍മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍ താരയും മാധവനും പ്രധാന വേഷങ്ങളില്‍ എത്തുന്നത് എന്നാണ് വിവരം. സിനിമയുടെ പ്രമേയം കേട്ടാണ് ആരാധകര്‍ വലിയ ആവേശത്തില്‍ ആയിരിക്കുന്നത്. ശശികാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‌റെ പ്രമേയം ക്രിക്കറ്റ് ആയിരിക്കുമെന്നാണ് വിവരം.

NAYANTHARA (3)

ഇത്തരത്തില്‍ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നു എങ്കിലും ഔദ്യോഗികമായി ഈ വാര്‍ത്തകളില്‍ എല്ലാം സ്ഥിരീകരണം വരാനുണ്ട്. അതിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകരുടെ കാത്തിരിപ്പ്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുമത്രെ. അതേസമയം, മക്കളുടെ വരവ് അറിയിച്ചതോടെയും സിനിമാ ലോകത്ത് സജീവമായി തുടരുകയാണ് നയന്‍താര. നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നതും റിലീസിന് കാത്തിരിക്കുന്നതും.

R Madhavan67

മലയാളത്തില്‍ ഗോള്‍ഡ് എന്ന നയന്‍താര-പൃഥ്വിരാജ് കോംബോ ഒന്നിച്ച് എത്തിയ ചിത്രത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം അല്‍ഫോണ്‍സ് പുത്രന്‍ ആണ് സംവിധാനം ചെയ്യുന്നത്. സിനിമ ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുകയാണ്. ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ എന്ന ചിത്രത്തിലാണ് നയന്‍താര നായികയാകുക. നിവിന്‍ പോളി തന്നെയാകും ചിത്രം നിര്‍മിക്കുക.

നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പുമാണ് സംവിധായകര്‍.. എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, നയന്‍താര നായികയാകുന്ന ചിത്രം ‘കണക്റ്റ്’ ആണ് തമിഴില്‍ ഇനി റിലീസ് ചെയ്യാനുള്ളത്. ജവാന്‍ എന്ന ബോളിവുഡ് ചിത്രമാണ് മറ്റൊരു നയന്‍താര സിനിമ. ഷാരൂഖാന് ഒപ്പം നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍.

Related News