നയൻതാരയുടെ സിനിമ ജീവിതത്തിലെ ആ വലിയ മാറ്റത്തിന്റെ കാരണം

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ…

nayanthara makeover

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. മറ്റൊരു ഭാഷയിൽ നിന്നും എത്തിയ നടിക്ക് തെന്നിന്ത്യയുടെ മുഴുവൻ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. എന്നാൽ ആ ഒരു നേട്ടം സ്വാന്തമാക്കാൻ നയൻതാരയ്ക്ക് നിഷ്പ്രയാസം സാധിച്ചു എന്നതാണ് സത്യം.

മലയാള സിനിമയിൽ തനി നാട്ടിൻ പുറത്ത് കാരിയായ പെൺകുട്ടി ആയാണ് നയൻതാര അരങ്ങേറ്റം നടത്തിയത്. എന്നാൽ തമിഴിൽ എത്തിയപ്പോൾ താരം തന്റെ വസ്ത്രധാരണ രീതി തന്നെ മാറ്റുകയായിരുന്നു. ശരീര ഭാരം കൂടി നിൽക്കുമ്പോൾ ഗ്ളാമർ വേഷങ്ങളിൽ അഭിനയിക്കുക എന്നത് നയൻതാരയെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെ ആയിരുന്നു. തടിയുള്ള തനിക്ക് ഗ്ളാമർ വേഷങ്ങളിൽ എത്തുക എന്നത് വലിയ കടമ്പ ആയത് കൊണ്ട് തന്നെ നയൻതാര വിദേശത്തു പോയി കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശാസ്ത്രക്രീയയ്ക്ക് വിധേയയായി. അതോടെ തടി കുറച്ച് കൂടുതൽ മെലിഞ്ഞു വന്ന താരം ഗ്ളാമർ വേഷങ്ങളിൽ തമിഴ് സിനിമകളിൽ നിറയാൻ തുടങ്ങി. ഗ്ളാമർ വേഷങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒന്നും താരത്തെ തേടി വന്നില്ല.

അതോടെ വീണ്ടും കുറച്ച് നാൾ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം തന്റെ ലുക്ക് തന്നെ മാറ്റിയാണ് തിരിച്ച് വരവ് നടത്തിയത്. അതും ശക്തമായ നായിക കഥാപാത്രങ്ങൾ ചെയ്തുകൊണ്ട്. എന്നാൽ താരത്തിന്റെ ഈ വരവ് വെറുതെ ആയിരുന്നില്ല. നായകന്മാർ പോലും ഇല്ലാതെ സിനിമകൾ ചെയ്തു കോടികൾ ലാഭം ഉണ്ടാക്കി നിർമ്മാതാവിന് നൽകാൻ നയൻതാര എന്ന നായിക നടിക്ക് അനായാസം കഴിഞ്ഞു. അതോടെ തെന്നിന്ത്യ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും നയൻതാരയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞു. എന്ന് തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന താരമാണ് നയൻതാര.