August 4, 2020, 2:16 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പ്രഭുദേവയുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് നയൻ‌താര !! പ്രഭുദേവയുടെ ഭാര്യക്കുള്ള മറുപടിയോ ?

nayanthara

തന്റെ പേരു കേട്ട് മാത്രം കാണികളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍‌ കഴിയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് നയന്‍‌താര. തെന്നിന്ത്യയില്‍ ഇത്രയധികം ആരാധകരുള്ള നടിമാര്‍ തന്നെ ഒരുപക്ഷെ കുറവായിരിക്കും. ഒറ്റരാത്രികൊണ്ടല്ല ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടാഗ് നയന്‍സ് സ്വന്തമാക്കിയത്. കരിയറിലെ ഒരുപാട് പോരാട്ടങ്ങള്‍ക്ക് ശേഷമാണ് നയന്‍‌താര ഇന്നത്തെ താരറാണിയായത്. ഒരുപക്ഷെ സിനിമയില്‍ ഏറെ ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വന്ന താരങ്ങളില്‍ ഒരാള്‍ കൂടിയായിരിക്കും നയന്‍താര.സാധാരണ അഭിമുഖങ്ങള്‍ക്കു വിസ്സമ്മതിക്കാറുള്ള നയന്‍താര തന്റെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച്‌ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ്.

nayanthara7

“വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനില്‍ക്കില്ല. വിശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ മുന്‍കാല ബന്ധങ്ങള്‍ അവസാനിപ്പിച്ചു,” നയന്‍സ് പറയുന്നു. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ തന്നെ സഹായിച്ചതെന്നും നടി പറഞ്ഞു.തമിഴില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് താരം സിമ്ബുവുമായി പ്രണയത്തിലാണെന്നു ഗോസിപ്പുകളുണ്ടായിരുന്നു. ‘വല്ലവന്‍’ എന്ന സിനിമയുടെ സമയത്താണ് ഇരുവരും പ്രണയത്തിലായത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പിന്നീട് താരം നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായതായും വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ മുറിഞ്ഞുപോയി.

അതിനു ശേഷമാണ് നയന്‍താര വിഘ്നേഷ് ശിവനുമായി അടുപ്പത്തിലാകുന്നത്. നാനും റൗഡി നാന്‍ താന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.ഇടയ്ക്കിടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും ഇരുവരും ഔദ്യോഗികമായി ഒന്നും സംസാരിച്ചിട്ടില്ല. സീ അവാര്‍ഡ് സ്വീകരിക്കാനെത്തിയ നയന്‍താര തന്റെ സോഷ്യല്‍ മീഡിയയിലെ ഫൊട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറയുകയുണ്ടായി. താന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങള്‍ക്കിപ്പോള്‍ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയന്‍താര പറഞ്ഞു.

nayanthara

“ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തില്‍ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങള്‍ക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭര്‍ത്താവാകാം, ചിലപ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങള്‍ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെയാണ് നയന്‍താര ഇക്കാര്യങ്ങള്‍ പറഞ്ഞത്.മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ‘നേട്രിക്കണ്ണ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയന്‍താര. ആര്‍‌ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘മുക്കുത്തി അമ്മന്‍’ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts

നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ കൂടി തയ്യാറാകുന്നു !! വിഘ്‌നേഷിന്റെ പോസ്റ്റിനുള്ള ആരാധകരുടെ കമ്മെന്റുകൾ

WebDesk4

തെലങ്കാന പോലീസിനെ പ്രശംസിച്ചുകൊണ്ട് നയൻ‌താര, എന്നാൽ പ്രതികൾക്ക് ജീവപര്യന്തം നൽകണമായിരുന്നു എന്ന് വഹീദ റഹ്മാന്‍

WebDesk4

ആ സൂപ്പർഹിറ്റ് ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് നയൻതാരയെ ആയിരുന്നു, പിന്നീടാണ് കാവ്യ എത്തുന്നത്

WebDesk4

ഇതെന്താണ് മുടി കളർ ചെയ്ത ദേവിയോ ?? നയൻതാരയുടെ മൂക്കുത്തി അമ്മനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

WebDesk4

തലൈവരുടെ മകളാകാന്‍ കീര്‍ത്തി സുരേഷ് ! നായികമാരായി നയൻതാരയും മീനയും !!

WebDesk4

ആ രണ്ട് നായികമാരും എന്നെ തേച്ചിട്ടു പോയതാണ് !! എന്റെ പ്രണയ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്…

WebDesk4

പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര

WebDesk4

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി !! ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഏറ്റെടുത്ത് ആരാധകർ

WebDesk4

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് ദർബാർ, പ്രേക്ഷക പ്രതികരണം കാണാം ( video)

WebDesk4

പ്രഭുദേവക്കൊപ്പം നയൻ‌താര വീണ്ടും ഒന്നിക്കുന്നു !! പ്രഭുദേവയുടെ പുതിയ ചിത്രത്തിൽ നയൻ‌താര എത്തുന്നു ?

WebDesk4

ഞാൻ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല , എന്റെ വീട്ടുകാര്‍ എന്നെ അങ്ങനെയല്ല വളര്‍ത്തിയിരിക്കുന്നത് !! വിവാഹത്തിന് മുൻപുള്ള നയൻതാരയുടെ വാക്കുകൾ

WebDesk4

താരങ്ങളുടെ ക്രിസ്ത്മസ് ആഹോഷത്തിന്റെ ചിത്രങ്ങൾ കാണാം!!

Main Desk
Don`t copy text!