നടി നയന്തരക്കും കാമുകൻ വിഘ്നേശിനും കൊറോണ സ്ഥിതീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു, ചില തമിഴ് പത്രങ്ങളിൽ ആളാണ് റിപ്പോർട്ട് വന്നിരുന്നത്, എന്നാൽ ആ വാർത്ത സത്യമല്ലെന്നു ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. തമിഴ്നാട്ടിൽ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആണ് വിഘ്നേശിനും നയന്‍താരക്കും കൊറോണ പിടിപെട്ടതായി വാര്‍ത്തകൾ പ്രചരിച്ചത്. ചെന്നൈയിലെ രണ്ട് ഹോട്ട്സ്പോട്ടുകളായ കോടമ്ബാക്കം, വത്സരവാക്കം എന്നീവിടങ്ങളില് ഏറെയും താമസിക്കുന്നത് സിനിമാ താരങ്ങളാണ്. ചില തമിഴ് സംവിധായകര്‍ക്കും താരങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ അതോടെ പ്രചരിച്ചു തുടങ്ങിയത്.
ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ‘കാതു വാക്കുല രണ്ടു കാതല്‍’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് വിഗ്നേശ് ശിവന്.
റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ സെവന് സ്റ്റുഡിയോ പ്രൊഡക്ഷനാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍താരയും ഒരു നിര്‍മാതാവ് ആണെന്നാണ് അറിയുന്നത്. പ്രതിഫലം വാങ്ങാതെ നയന്‍സ് ചിത്രത്തില്‍ അഭിനയിക്കുന്നത്രേ. എന്നാല്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
രണ്ട് വര്‍ഷം മുന്‍പ് തന്നെ ഈ സിനിമയുടെ തിരക്കഥ ഒരുക്കി വെച്ചിരുന്നതായി അടുത്തിടെ ഒരു അഭിമുഖത്തില്‍ വിഘ്നേഷ് ശിവന് വെളിപ്പെടുത്തിയിരുന്നു. തമാശയും പ്രണയവും കോര്‍ത്തിണക്കിയുള്ള ചിത്രമായിരിക്കും ഇത്.
കൊറോണ വ്യാപനം തടയാനുള്ള ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന സിനിമാ പ്രവര്‍ത്തകരെ സഹായിക്കാന നയന്‍ താര ഉള്‍പ്പടെ പല സിനിമാ താരങ്ങളും രംഗത്ത് എത്തിയിരുന്നു.
