വൈകാതെ തന്നെ പുതിയ അതിഥി എത്തും!!! കാത്തിരുന്ന സന്തോഷവാര്‍ത്തയുമായി നയന്‍സും വിക്കിയും

തെന്നിന്ത്യന്‍ സിനിമാലോകത്തും ആരാധകര്‍ക്കും പ്രിയപ്പെട്ട താരദമ്പതികളാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. ഇക്കഴിഞ്ഞ ജൂണിലായിരുന്നു ആ താരവിവാഹമാമാങ്കം നടന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോഴും താരം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഇതോടെ നയന്‍സ് ഗര്‍ഭിണിയാണെന്ന വാര്‍ത്തകളും നിറഞ്ഞിരുന്നു. അത് വ്യാജം ആണെന്ന് പിന്നീട് വ്യക്തമായി.

എന്നാലിപ്പോള്‍ ആ സന്തോഷ വാര്‍ത്തയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്.
നയന്‍സ് വൈകാതെ തന്നെ അമ്മയാവും എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.
അതിനുള്ള തയ്യാറെടുപ്പിലാണ് താരം എന്നാണ് റിപ്പോര്‍ട്ട്. ഏറ്റെടുത്ത സിനിമകളുടെ കമ്മിറ്റ്മെന്റുകള്‍ കഴിഞ്ഞാല്‍ നയന്‍ അമ്മയാവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് വാര്‍ത്തകള്‍.

അടുത്തിടെ നയന്‍സും വിക്കിയും ദുബായിലായിരുന്നു. വിഘ്‌നേശിന്റെ പിന്നാള്‍ ആഘോഷിച്ചതിന്റെയെല്ലാം ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിരുന്നു. അമ്മയുടെ ജന്മദിനവും ദുബായില്‍ ആഘോഷമാക്കിയിരുന്നു. അതിന്റെ നിരവധി ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അക്കൂട്ടത്തില്‍ പങ്കുവച്ച ഒരു സ്റ്റോറിയിലാണ് നയന്‍താര ഉടന്‍ അമ്മയാവും എന്ന സൂചനയും താരങ്ങള്‍ പങ്കുവക്കുന്നത്. മൂന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള നയന്‍താരയുടെയും വിഘ്‌നേശിന്റെയും ഫോട്ടോയ്‌ക്കൊപ്പമാണ് ഇക്കാര്യവും പറയുന്നത്.

‘കുട്ടികളോടൊപ്പമുള്ള സമയം, ഭാവിയിലേക്കുള്ള പരിശീലനം’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി വിഘ്‌നേശ് നല്‍കിയിരിയ്ക്കുന്നത്. വിഘ്‌നേശ് ശിവന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇതിനകം തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകലോകം.

Anu B