ഏറ്റവും സുരക്ഷിതവും സന്തുഷ്ടവുമായ വീട് ഇന്ത്യ!!! ബാര്‍സിലോനയില്‍ ത്രിവര്‍ണ്ണ പതാക പാറിച്ച് നയന്‍സും വിക്കിയും

ഹണിമൂണ്‍ ആഘോഷത്തിനിടെ സ്പെയിനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് നയന്‍സും വിക്കിയും. സ്പെയിനിലെ നഗരവീഥികളിലൂടെ ഇന്ത്യന്‍ പതാകയേന്തി നടന്നാണ് താരദമ്പതികള്‍ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിച്ചത്.

ബാര്‍സിലോനയിലൂടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിപ്പിടിച്ച് നടക്കുന്ന ഇവരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഏത് രാജ്യത്ത് പോയാലും മാതൃരാജ്യത്തിനോടുള്ള ദേശസ്‌നേഹം എന്നും ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് വിഘ്നേഷും നയന്‍താരയും വീഡിയോയിലൂടെ നല്‍കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തില്‍ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന് വിഘ്നേഷ് കുറിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍. നമുക്ക് ഈ ദിവസം അഭിമാനത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാം!

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നാമെല്ലാവരും അനുഗ്രഹിക്കപ്പെട്ടവരാണ്. ലോകത്തിലെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവും ജനാധിപത്യപരവും സന്തുഷ്ടവുമായ വീട് നമ്മുടെ രാജ്യമാണൈന്നും വിഘ്നേഷ് കുറിച്ചു.

കഴിഞ്ഞ ദിവസമാണ് താരങ്ങള്‍ അവധി ആഘോഷിക്കാനായി സ്പെയിനിലേക്ക് പോയത്. അവിടെയെത്തി പങ്കുവെച്ച ഇരുവരുടെയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

Previous articleമോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംമ്പോ ഉടന്‍ യാഥാര്‍ഥ്യമാകും!!! കഥയും ക്ലൈമാക്‌സുമെല്ലാം റെഡി- വിനീത് ശ്രീനിവാസന്‍
Next articleനടന്‍ ജയന്‍ മരിച്ചില്ലായിരുന്നുവെങ്കില്‍..! ശ്രദ്ധ നേടി ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്