ഒടുവിൽ ആ വാർത്ത പുറത്ത് വിട്ട് താരജോഡികൾ, ആശംസകളുമായി ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒടുവിൽ ആ വാർത്ത പുറത്ത് വിട്ട് താരജോഡികൾ, ആശംസകളുമായി ആരാധകരും!

nayanthara vignesh romance photo

നിരവധി ആരാധകരെ സ്വന്തമാക്കി തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നയൻതാര. കുറഞ്ഞ കാലം കൊണ്ട് ആണ് താരം തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം സ്വന്തമാക്കിയത്. അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയതോടെ ഭാഗ്യ നായിക എന്ന വിളിപ്പേരും താരം സ്വന്തമാക്കി. പൊതുവേദികളിൽ താരം യെത്തുമ്പോൾ ഉള്ള ചിത്രങ്ങളും മറ്റും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. സംവിധായകൻ വിഘ്‌നേശ് ശിവനുമായി പ്രണയത്തിൽ ആയ നയൻതാരയുടെ സിനിമ ജീവിതത്തിൽ വേണ്ട എല്ലാ പിന്തുണയും നൽകുന്നത് വിഘ്നേഷ് ആണ്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ വിഘ്നേഷ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് അറിഞ്ഞു നാൾ മുതൽ ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നു വരുന്ന ചോദ്യമാണ് എന്നാണ് ഇരുവരുടെയും വിവാഹം എന്ന്.

പലപ്പോഴും ഇരുവരുടെയും വിവാഹം എന്ന തരത്തിൽ പല തരത്തിൽ ഉള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ അപ്പോഴ്ന്നും ഇരുവരും ഈ വാർത്തകളോട് ഒന്നും പ്രതികരിച്ചിരുന്നില്ല. തങ്ങളുടെ ജീവിതത്തിൽ ഇനിയും കുറെ ലക്‌ഷ്യം ഉണ്ടെന്നും ആ ലക്ഷ്യങ്ങൾ എല്ലാം പൂർത്തിയായതിനു ശേഷം മാത്രമേ ഞങ്ങൾ വിവാഹത്തെ കുറിച്ച് ആലോചിക്കൂ എന്നും ഒരിക്കൽ ഇത്തരം വാർത്തകളോട് പ്രതികരിക്കുന്നതിനിടയിൽ വിഘ്‌നേശ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരും അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു തീരുമാനത്തിൽ എത്തിയിരിക്കുന്ന. നയൻതാരയെ നായികയാക്കി വിഘ്നേഷ് നിർമ്മാണം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നെട്രീകൺ. റിലീസിന് തയാറെടുക്കവെയാണ് കോവിഡ് വ്യാപനം രൂക്ഷമാകുകയും വീണ്ടും തീയേറ്ററുകൾ അടയ്ക്കുകയും ചെയ്തത്.

അത് കൊണ്ട് തന്നെ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ ഇരുന്ന ചിത്രം ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൂടി പ്രദർശനത്തിന് എത്തിക്കാനുള്ള തീരുമാനത്തിൽ ആണ്. ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഹോട്ടസ്റ്റാറിൽ കൂടിയാകും ചിത്രം റിലീസിന് എത്തുന്നത് എന്ന് വിഘ്‌നേശ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപന കാലം മുതൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ ആയിരുന്നു ചിത്രത്തിന്റെ ഓരോ വാർത്തകൾക്കും ലഭിക്കുന്നത്. തീയേറ്ററുകൾ തുറക്കുന്നതിനു മുൻപ് തന്നെ ചിത്രം കാണാൻ കഴിയുമെന്നുള്ള സന്തോഷത്തിൽ ആണ് ഇപ്പോൾ ആരാധകരും.

Trending

To Top