പ്രണയ ചിത്രത്തിലെ നായകനും നായികയും? റൊമാന്റിക് ചിത്രങ്ങള്‍ പകര്‍ത്തി സ്പാനിഷ് ഫോട്ടോഗ്രാഫര്‍

നവദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും സ്പെയിനില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ്. വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും ചിത്രങ്ങള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അവധിക്കാല ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി പങ്കിടുന്നു.

ബാഴ്‌സലോണയില്‍ നിന്നാണ് വിഘ്‌നേഷ് തന്റെയും ഭാര്യയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെച്ചത്. ബാഴ്സലോണയുടെ മനോഹരമായ തെരുവുകളിലും മറ്റ് ലൊക്കേഷനുകള്‍ക്കൊപ്പം ‘#കിസ്വാള്‍ ഓഫ് ബാഴ്സലോണ’യിലും ദമ്പതികള്‍ റൊമാന്റിക് ഫോട്ടോകള്‍ എടുത്തു. അതേസമയം പ്രണയ ചിത്രങ്ങളിലേതെന്നു പോലെ ഇരുവരുടേയും ചിത്രങ്ങള്‍ സ്പാനിഷ് ഫോട്ടോഗ്രാഫര്‍ കെല്‍മി ബില്‍ബാവോ പകര്‍ത്തി. ഒറ്റനോട്ടത്തില്‍ ഒരു റൊമാന്റിക് പ്രണയഗാനത്തിലെ വിഷ്വലുകളെ ഓര്‍മിപ്പിക്കുന്ന ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ചിത്രങ്ങള്‍.

കഴിഞ്ഞയാഴ്ചയാണ് സിനിമാതിരക്കുകള്‍ക്ക് അവധി നല്‍കി വിഘ്‌നേഷും നയന്‍താരയും സ്‌പെയിനിലേക്ക് പകര്‍ന്നത്. സ്‌പെയിന്‍ വെക്കേഷനില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും മുടങ്ങാതെ ആരാധകര്‍ക്കായി ഷെയര്‍ ചെയ്യുകയാണ് വിഘ്‌നേഷ്.

Gargi