തിരക്കേറിയ ജീവിതത്തിനിടയില്‍ ഞങ്ങള്‍ക്ക് മാത്രമായി അല്‍പസമയം; സ്പെയിനിലേക്ക് പറന്ന് നയന്‍സും വിക്കിയും

അടുത്തിടെ വിവാഹിതരായ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും നിര്‍മ്മാതാവ് വിഘ്‌നേഷ് ശിവനും സ്‌പെയിനിലേക്ക്. ഇരുവരുടേയും പുതിയ ചിത്രങ്ങള്‍ പുറത്തു വന്നു. യാത്രക്കിടെ വിമാനത്തിനുള്ളില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ വിക്കിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാഴ്‌സലോണയിലേക്കുള്ള യാത്രയാണെന്ന് ചിത്രത്തിനൊപ്പം വിക്കി കുറിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തിനിടയില്‍ തങ്ങള്‍ക്ക് വേണ്ടി മാത്രം അല്‍പസമയം ചിലവഴിക്കാനുള്ള യാത്രയാണിതെന്ന് വിക്കി എഴുതുന്നു. കറുത്ത ഷര്‍ട്ടില്‍ വിക്കിയും നീല ജാക്കറ്റും വെളുത്ത ടോപ്പും ജീന്‍സും ധരിച്ച്, ചിരിച്ചുകൊണ്ടിരിക്കുന്ന നയന്‍താരയെയും ചിത്രത്തില്‍ കാണാം.

വിവാഹിതരായത്. ഷാരൂഖ് ഖാന്‍, രജനികാന്ത്, മണിരത്‌നം, ശരത് കുമാര്‍, വിജയ് സേതുപതി, രാധിക ശരത് കുമാര്‍, അജിത്, സൂര്യ, വിജയ്, കാര്‍ത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂര്‍, സംവിധായകന്‍ ആറ്റ്ലി തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

സ്‌പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനനഗരമായ ബാഴ്‌സലോണ സന്ദര്‍ശിക്കാന്‍ വളരെ മികച്ച സമയമാണിപ്പോള്‍. സമ്പന്നമായ ഒരു സാംസ്‌കാരിക പൈതൃകമുള്ള ബാഴ്‌സലോണ ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രവും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന 20-ാമത്തെ നഗരവും യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ നഗരവുമാണ് ബാഴ്സലോണ. എട്ട് യുനെസ്‌കോ ലോക പൈതൃക സൈറ്റുകള്‍ ഇവിടെയുണ്ട്. പാബ്ലോ പിക്കാസോയും ജോവാന്‍ മിറോയും ഉള്‍പ്പെടെയുള്ള കലാകാരന്മാരുടെ സൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും 2000-ത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളുമെല്ലാം ബാഴ്‌സലോണയുടെ മുഖമുദ്രകളാണ്.

Previous articleവാഹനാപകടത്തില്‍ പൊള്ളലേറ്റ നടി ആന്‍ ഹേഷ് അന്തരിച്ചു
Next articleസണ്ണി ലിയോണിന്റെ ജന്മദിനം, പരീക്ഷയെഴുതാനാവില്ല’; ബിരുദ വിദ്യാര്‍ത്ഥി