നയന്‍താരയുടെ അമ്മ വിവാഹത്തില്‍ പങ്കെടുത്തില്ല; കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസമായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹശേഷം ഇരുവരും തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇപ്പോഴിതാ താരദമ്പതികള്‍ കേരളത്തിലെത്തിയിരിക്കുകയാണ്. വിവാഹത്തിനു പിന്നാലെ അമ്മയെ കാണാന്‍ നയന്‍താരയും വിഘ്നേഷ് ശിവനും കൊച്ചിയിലേക്ക് എത്തി.

ഞായറാഴ്ചയാണ് ഇരുവരും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. നെടുമ്പാശേരിയില്‍ നിന്ന് തിരുവല്ലയിലെ വീട്ടിലേക്ക് പോയി. രണ്ട് ദിവസം അമ്മയ്ക്കൊപ്പം തങ്ങാനാണ് ഇവരുടെ തീരുമാനം. തങ്ങള്‍ ഇരുവരേയും അമ്മ നേരത്തെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് നയന്‍താര പറയുന്നു. നയന്‍താരയും വിഘ്നേഷും എത്ര ദിവസം കേരളത്തില്‍ ഉണ്ടാകുമെന്ന് അറിയില്ല.

മഹാബലിപുരത്ത് വെച്ച് നിരവധി താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ചെന്നൈയിലെ താജ് ക്ലബ് ഹൗസ് ഹോട്ടലില്‍ വച്ച് നടന്ന പ്രസ് മീറ്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക വിരുന്ന് ദമ്പതികള്‍ ഒരുക്കിയിരുന്നു. കരിയറില്‍ ഇതുവരെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും പുതിയ ജീവിതത്തിലേയ്ക്കു കടക്കുന്ന തങ്ങളെ ഇനിയും തുടര്‍ന്ന് പിന്തുണയ്ക്കണമെന്നും നയന്‍താരയും വിഘ്നേഷും പറഞ്ഞു.

ഇതേ ഹോട്ടലില്‍ വച്ചാണ് കഥ പറയാനായി നയന്‍താരയെ ആദ്യമായി കാണുന്നതെന്ന് വിഘ്നേഷ് ശിവന്‍ ഓര്‍ത്തെടുത്തു. പ്രസ് മീറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകാന്‍ തീരുമാനിച്ചത്.

Previous article300 കോടി പിന്നിട്ട് വിക്രം; കേരളത്തിലെത്തിയ സംവിധായകനെ കാണാന്‍ ആരാധകരുടെ തിരക്ക്
Next articleനടന്‍ ഹൃഷികേശ് പാണ്ഡേ കൊള്ളയടിക്കപ്പെട്ടു; പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടാക്കള്‍ അപഹരിച്ചു